Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്നാട് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ തിളങ്ങി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍

12 OCTOBER 2025 05:40 PM IST
മലയാളി വാര്‍ത്ത
കോയമ്പത്തൂരില്‍ നടന്ന തമിഴ്നാട് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി (ടിഎന്‍ജിഎസ്എസ്) 2025-ല്‍ മിന്നുന്ന പ്രകടനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ 11 സ്റ്റാര്‍ട്ടപ്പുകള്‍. നൂതന ഉല്‍പ്പന്നങ്ങള്‍, സാങ്കേതിക പരിഹാരങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയും, മേഖലയിലെ വിവിധ പങ്കാളികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുകയും ഈ സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് പരിപാടികളില്‍ ഒന്നായ ടിഎന്‍ജിഎസ്എസ് 2025, സ്റ്റാര്‍ട്ടപ്പ് ടിഎന്‍-ന്‍റെ മുന്‍നിര സംരംഭമാണ്. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ നേതൃനിര, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് ഒരുമിച്ച് ചേരാനും സഹകരിക്കാനും കൂട്ടായ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കാനും 9, 10 തിയ്യതികളില്‍ നടന്ന ഉച്ചകോടി മികച്ച വേദിയായി.
 
തമിഴ്നാടിന്‍റെ നൂതനാധിഷ്ഠിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലെ പുരോഗതി പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം എല്ലാ മേഖലകളിലും സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.

20-ല്‍ അധികം ആഗോള സ്റ്റാര്‍ട്ടപ്പ് പങ്കാളികള്‍, 100-ല്‍ അധികം ഇക്കോസിസ്റ്റം പങ്കാളികള്‍, 100-ല്‍ അധികം പ്രഭാഷകര്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുത്തു.
 
മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ മനസ്സിലാക്കാനും അവയിലൂടെ പുതിയ സാധ്യതകള്‍ കണ്ടെത്താനും ഇത്തരം സമ്മേളനങ്ങളിലെ പ്രാതിനിധ്യം സഹായിക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ബിസിനസ്, നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും പുതിയ വിപണികളിലേക്ക് സംരംഭങ്ങള്‍ വ്യാപിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (2 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends