Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

വി​ദ്യാ​സ​മു​ന്ന​തി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

27 NOVEMBER 2018 04:53 PM IST
മലയാളി വാര്‍ത്ത

സംവരണ വിഭാഗങ്ങളിൽപെടാത്ത മിടുക്കരായ വിദ്യാർത്ഥികളുടെ പഠനത്തിന് സഹായകമാകുന്ന വി​ദ്യാ​സ​മു​ന്ന​തി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സം​സ്ഥാ​ന മു​ന്നാ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ (സ​മു​ന്ന​തി) ആണ് സ്‌കോളർഷിപ്പ് നൽകുന്നത് . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കാനുള്ള അർഹത.

അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, സി​എ, സി​എം​എ (ഐ​സി​ഡ​ബ്ല്യു​എ) സി​എ​സ്, ദേ​ശീ​യ നി​ല​വാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ബി​രു​ദം/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ന്ന​ത്.
കേ​ര​ള സം​സ്ഥാ​ന​ത്തി​ലെ സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​
അ​പേ​ക്ഷ​ക​ർ www.kswcfc.org എ​ന്ന വെ​ബ്സൈ​റ്റി​ലെ ഡാ​റ്റാ ബാ​ങ്കി​ൽ ഒ​റ്റ​ത്ത​വ​ണ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം ല​ഭി​ക്കു​ന്ന ര​ജി​സ്റ്റ​ർ നമ്പറാണ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാൻ ഉപയോഗിക്കേണ്ടത് .

ഡാ​റ്റാ ബാ​ങ്ക് ര​ജി​സ്ട്രേ​ഷ​ൻ നമ്പർ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ പ്ര​സ്തു​ത നമ്പർ ഉ​പ​യോ​ഗി​ച്ചു വേ​ണം സ്കോ​ള​ർ​ഷി​പ് സ്കീ​മി​ന്‍റെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക​രു​ടെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം എ​ല്ലാ മാ​ർ​ഗ​ങ്ങ​ളി​ൽ നി​ന്നും ര​ണ്ടു ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല.

ഓ​ണ്‍​ലൈൻ അ​പേ​ക്ഷയിൽ അ​ത​ത് സ്കീ​മു​ക​ൾ​ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ള്ള രേ​ഖ​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പേ​ക്ഷ​യോ​ടൊ​പ്പം അ​യ​യ്ക്ക​ണം. സ്കോ​ള​ർ​ഷി​പ് പു​തു​ക്ക​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ച​വ​രും പു​തു​താ​യി അ​പേ​ക്ഷി​ക്ക​ണം.

സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ഷ​ണ​ലൈ​സ്ഡ് / ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ളു​ടെ ഏ​തെ​ങ്കി​ലും ഒ​രു ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തും, അ​പേ​ക്ഷ​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ൽ ഉ​ള്ള​തു​മാ​യ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​യ്ക്ക് മാ​ത്ര​മേ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യു​ള്ളൂ.

സ​ർ​ക്കാ​രി​ൽനി​ന്നു​ള്ള ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സൃ​ത​മാ​യാ​ണ് അ​പേ​ക്ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ വ​രു​മാ​ന പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​നയുണ്ടായിരിക്കും.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​വ​രെ അ​പേ​ക്ഷ തി​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. പ​രി​ശോ​ധ​ന​യി​ൽ തെ​റ്റാ​യ വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തും, അ​പൂ​ർ​ണ​മാ​യ​തു​മാ​യ അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.

കേ​ന്ദ്ര/​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ മ​റ്റി​ത​ര സ്കോ​ള​ർ​ഷി​പ്പു​ക​ൾ/​സ്റ്റൈ​പ്പ​ൻ​ഡു​ക​ൾ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഈ ​സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​വാ​ൻ അ​ർ​ഹ​ര​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​രം അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി തെ​ളി​യു​ന്ന​പ​ക്ഷം സ്കോ​ള​ർ​ഷി​പ് ഇ​ന​ത്തി​ൽ ല​ഭ്യ​മാ​യ തു​ക 15 ശ​ത​മാ​നം കൂ​ട്ടു​പ​ലി​ശ​യും ചേ​ർ​ത്ത് തി​രി​ച്ച​ട​യ്ക്കേ​ണ്ട​താ​ണ്. പ്ര​സ്തു​ത വി​ദ്യാ​ർ​ഥി തു​ട​ർ​ന്ന് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​നാ​യി​രി​ക്കി​ല്ല.
ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ഏ​ഴ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി

നാ​ലാ​യി​രം രൂ​പ വീ​ത​മു​ള്ള 10000 സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണു ന​ൽ​കു​ന്ന​ത്. സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്ന​ത്. എ​സ്എ​സ്എ​ൽ​സി/​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ബി ​പ്ല​സ് ഗ്രേ​ഡ്/70 ശ​ത​മാ​നം മാ​ർ​ക്കാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ്

ആ​റാ​യി​രം രൂ​പ വീ​തം ആ​യി​രം പേ​ർ​ക്ക് സ്കോ​ള​ർ​ഷിപ് ന​ൽ​കും. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ/​സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കു​ക. അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​പേ​ക്ഷ​ക​ന് 25 വ​യ​സ് തി​ക​യാ​ൻ പാ​ടി​ല്ല.
ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി/​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ 70 ശ​ത​മാ​നം മാ​ർ​ക്ക്/​ബി പ്ല​സ് ഗ്രേ​ഡാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. സ​ർട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി/​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക്/​ബി ഗ്രേ​ഡാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

ബി​രു​ദം

പ്ര​ഫ​ഷ​ണ​ൽ, നോ​ണ്‍ പ്ര​ഫ​ഷ​ണ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി യ​ഥാ​ക്ര​മം 4000, 6600 സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണു ന​ൽ​കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് 7000 രൂ​പ​യും നോ​ണ്‍ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് 5000 രൂ​പ​യു​മാ​ണ് സ്കോ​ള​ർ​ഷി​പ് തു​ക.
കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ അം​ഗീ​ക​രി​ച്ച കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ റി​സ​ർ​ച്ച് ആ​ൻ​ഡ് സ​യ​ന്‍റി​ഫി​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അപേക്ഷിക്കേണ്ടത് . അ​പേ​ക്ഷി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​പേ​ക്ഷ​ക​ന് 35 വ​യ​സ് തി​ക​യാ​ൻ പാ​ടി​ല്ല. കൂ​ടാ​തെ പ്ല​സ്ടു/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ 70 ശ​ത​മാ​നം മാ​ർ​ക്ക്/​ത​ത്തു​ല്യ ഗ്രേ​ഡാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദം

പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളി​ൽ 250 പേ​ർ​ക്ക് 16000 രൂ​പ വീതവും സ്കോ​ള​ർ​ഷി​പ് ലഭിക്കും . നോ​ണ്‍ പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളി​ൽ 2000 പേ​ർ​ക്ക് 10000 രൂ​പ വീ​ത​മാ​ണ് സ്കോ​ള​ർ​ഷി​പ്. കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ അം​ഗീ​ക​രി​ച്ച കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ റി​സ​ർ​ച്ച് ആ​ൻ​ഡ് സ​യ​ന്‍റി​ഫി​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​കു​ന്ന​ത്. അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​പേ​ക്ഷ​ക​ന് 35 വ​യ​സ് തി​ക​യാ​ൻ പാ​ടി​ല്ല.

കൂ​ടാ​തെ ബി​രു​ദ ത​ല​ത്തി​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന് 75 ശ​ത​മാ​നം/​ത​ത്തു​ല്യ ഗ്രേ​ഡ്, ആ​ർ​ട്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന് 60 ശ​ത​മാ​നം/​ത​ത്തു​ല്യ ഗ്രേ​ഡ്, നി​യ​മം ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന് 60 ശ​ത​മാ​നം/​ത​ത്തു​ല്യ ഗ്രേ​ഡ് എ​ന്നി​വ​യാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

സി​എ, സി​എ​സ്, സി​എം​എ

നൂ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​ത്. അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ (ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ന്പ​നി സെ​ക്രട്ട​റീ​സ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്) മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​പേ​ക്ഷ​ക​ന് 35 വയ​സ് തി​ക​യാ​ൻ പാ ​ടി​ല്ല. കൂ​ടാ​തെ അ​പേ​ക്ഷ​ക​ർ സി​എ, സി​എം​എ (ഐ​സി​ഡ​ബ്ല്യു​എ) ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ത​ലം, സി​എ​സ് (എ​ക്സി​ക്യു​ട്ടീവ് പ്രോ​ഗ്രാം ത​ലം പൂ​ർ​ത്തി​യാ​ക്കി നാ​ലു വ​ർ​ഷം ക​ഴി​യാ​ത്ത​വ​രാ​ക​ണം) എ​ന്നി​വ​യാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

ദേ​ശീ​യ നി​ല​വാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ

ദേ​ശീ​യ നി​ല​വാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ (നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്) പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള മൊ​ബൈ​ൽ നമ്പറിലേക്ക് എ​സ്എം​എ​സ് ല​ഭി​ക്കും. എ​സ്എം​എ​സ് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ മാ​ത്രം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും ഫീ​സ് ഒ​ടു​ക്കി​യ​തി​ന്‍റെ അ​സ​ൽ ര​സീ​തും നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ളും ത​പാ​ലി​ൽ അയക്കണം. അയക്കേണ്ട വിലാസം

കേ​ര​ള സ്റ്റേ​റ്റ് വെ​ൽ​ഫെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ഫോ​ർ ഫോ​ർ​വേ​ർ​ഡ് ക​മ്യൂ​ണി​റ്റീ​സ് ലി​മി​റ്റ​ഡ്,
ടി​സി 9/476,
എ​ൽ2, കു​ലീ​ന,
ജ​വ​ഹ​ർ ന​ഗ​ർ, ക​വ​ടി​യാ​ർ
പി.​ഒ, തി​രു​വ​ന​ന്ത​പു​രം 


75 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50000 രൂ​പ വ​രെ​യാ​ണ് സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കു​ന്ന​ത്. പ്രീ​മി​യ​ർ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ഐ​ഐ​ടി, ഐ​ഐ​എം, ഐ​ഐ​എ​സ്‌​സി, എ​ൻ​ഐ​ടി നാ​ഷ​ണ​ൽ ലോ ​സ്കൂ​ൾ, ഫി​ലിം സ്കൂ​ൾ​സ്, നി​ഫ്റ്റ് തു​ട​ങ്ങി​യ​വ​യി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കു​ക. അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​പേ​ക്ഷ​ക​ന് 35 വ​യ​സ് തി​ക​യു​വാ​ൻ പാ​ടി​ല്ല.

ഗ​വേ​ഷ​ണം

പിഎ​ച്ച്ഡി​ക്ക് എ​ട്ടും എം​ഫി​ല്ലു​കാ​ർ​ക്ക് ര​ണ്ടും സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. സ്കോ​ള​ർ​ഷി​പ് തു​ക 25000 രൂ​പ.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ഏ​ഴ്
www.kswcfc.org

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (3 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (3 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (3 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (3 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (4 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (4 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (4 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (4 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (4 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (4 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (6 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (7 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (8 hours ago)

Malayali Vartha Recommends