അവകാശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് കൃത്യമായ അറിവ് നല്കാന് കഴിയുന്നതാവണം വിദ്യാഭ്യാസമെന്ന് ഗവര്‍ണര്‍ പി. സദാശിവം

അവകാശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് കൃത്യമായ അറിവ് നല്കാന് കഴിയുന്നതാവണം വിദ്യാഭ്യാസമെന്ന് ഗവര്‍ണര്‍ പി. സദാശിവം. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷത്തില്‍ ശിശുദിന സ്റ്റാമ്ബ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ശിശുദിനവും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കുകയാണ്. കുട്ടികള്‍ സമൂഹത്തിലെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കണ്ണും കാതും തുറന്നുവയ്ക്കണം. സമൂഹം നമുക്ക് നല്‍കുന്നത് തിരികെ നല്‍കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്. ഈ ബോധം വിദ്യാഭ്യാസത്തില്‍ നിന്ന് മാത്രമല്ല, നമ്മുടെ സാമൂഹിക ഇടപെടലുകളില്‍ കൂടിയാണ് ലഭിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ അനാവശ്യമായ മത്സരങ്ങള്‍ ഇത്തരം സാമൂഹിക ഇടപെടലുകള്‍ക്കുള്ള അവസരം കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തുന്നുണ്ട്- ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അവകാശങ്ങളോടുള്ള മനോഭാവവും മറ്റൊരുപ്രശ്നമാണ്. വീടുകളില്‍ ആണ്‍കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നത് ലിംഗനീതിക്ക് വിരുദ്ധമാണ്. ഓരോ ആണ്‍കുട്ടിയും അവരുടെ വീട്ടിലെയും സ്കൂളിലെയും ഒപ്പമുള്ള പെണ്‍കുട്ടികള്‍ക്ക് തുല്യപരിഗണനയും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























