Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു ജി സി നെറ്റ് പരീക്ഷ ഇത്തവണമുതൽ പുതിയ രീതിയിൽ

15 DECEMBER 2018 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

പി എസ് സി മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ; ഇവിടെ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് നിങ്ങൾക്ക് ശരിഉത്തരം അറിയാമെന്ന് കമന്റ് ചെയ്യുമല്ലോ

പി എസ് സി മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ; ഇവിടെ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് നിങ്ങൾക്ക് ശരിഉത്തരം അറിയാമെന്ന് കമന്റ് ചെയ്യുമല്ലോ

ലക്ഷ്യം സിവിൽ സർവീസാണോ? സര്‍ക്കാര്‍ ഒരുക്കിയ കല്യാശ്ശേരി അക്കാദമിയിലേക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം

നിങ്ങൾക്ക് 'ഗേറ്റ്' കടക്കണമോ ? എങ്കിൽ വരൂ ! നീറ്റായി ഗേറ്റ് കടക്കാം ; 6 മാസം കൊണ്ട് ഗേറ്റ് കടക്കാൻ മാർഗ്ഗങ്ങൾ ! വിജയം ഉറപ്പ്!

ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് തെറാപ്പിയിൽ വൻ തൊഴിലവസരങ്ങൾ...

യു ജി സി നെറ്റ് പരീക്ഷ ഇത്തവണമുതൽ പുതിയ രീതിയിൽ . ഒഎംആർ ഷീറ്റിൽ ബബിൾ കറുപ്പിച്ച് ഉത്തരം നൽകുന്ന പഴയരീതി മാറി. ഇനി കംപ്യുട്ടർ സ്‌ക്രീനിൽ ഉത്തരങ്ങൾ മാർക്ക് ചെയ്യാം .

ഒഎംആർ ഷീറ്റിൽ നിന്നു കംപ്യൂട്ടർ സ്ക്രീനിലേക്കു ചുവടുമാറിയ യുജിസി നെറ്റ് ഡിസംബർ 18 മുതൽ 22 വരെ ആണ് .
പുതുതായി രൂപം കൊണ്ട നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ആദ്യ പരീക്ഷയാണിത് . ഡിസംബർ 18, 19, 20, 21, 22 തീയതികളിൽ ആണ് ഇത്തവണത്തെ യു.ജി.സി. നെറ്റ് പരീക്ഷ.

രാവിലെ 9.30 മുതൽ ഒന്നുവരെയും ഉച്ചയ്ക്ക് 2.30 മുതൽ ആറുവരെയുമാണ് സമയം. ജനറൽ പേപ്പറിൽ 50 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരു മണിക്കൂർ ആണ് സമയം. സബ്ജക്ട് പേപ്പറിൽ 100 ചോദ്യങ്ങൾക്ക് രണ്ടുമണിക്കൂറും ലഭിക്കും. രണ്ടു പേപ്പറുകൾക്കിടയിൽ അരമണിക്കൂർ ഇടവേളയുണ്ടാവും.

സിലബസിലും പരീക്ഷാഘടനയിലും കഴിഞ്ഞ തവണത്തെക്കാൾ വ്യത്യാസമില്ലാത്തതിനാൽ പരിശീലനത്തിൽ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പരീക്ഷാർഥിയുടെ റോൾനമ്പറിനനുസരിച്ച് കേന്ദ്രത്തിൽ കംപ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. ലോഗിൻ സ്‌ക്രീനിൽ പരീക്ഷാർഥിയുടെ ഫോട്ടോയും സബ്ജക്ടും പ്രദർശിപ്പിക്കും. യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം . സ്‌ക്രീനിൽ തെളിയുന്ന നിർദേശങ്ങൾ അനുസരിച്ച് ആണ് ഉത്തരമെഴുതാൻ തുടങ്ങേണ്ടത്

മോക് ടെസ്റ്റിനുള്ള സൗകര്യം എൻടിഎ വെബ്സൈറ്റിലുണ്ട് .
www.nta.ac.in എന്ന വെബ്സൈറ്റ് നോക്കി പേരീക്ഷാരീതികൾ വ്യക്തമായി മനസ്സിലാക്കാം .
പരീക്ഷാ രീതി, ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ട വിധം തുടങ്ങിയവ ഇതിൽനിന്നു മനസ്സിലാകും.പരീക്ഷക്ക് മുൻപ് മോക് ടെസ്റ്റ് പരിശീലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
പരീക്ഷാർത്ഥികൾക്ക് പരിചയമുള്ള ബബിൾ കറുപ്പിച്ച് ഉത്തരം നൽകുന്ന രീതി മാറി ഓൺലൈനിൽ മാർക്ക് ചെയ്യുന്ന രീതിയാണ് ഇനി മുതൽ ഉളളത്

ബബിൾ കറുപ്പിച്ച് ഉത്തരം നൽകുന്നതു പോലെയല്ല ഓൺലൈനിൽ മാർക്ക് ചെയ്യുന്നത്. സാധാരണത്തേതു പോലെ ചോദ്യക്കടലാസിന്റെ വശത്തു എഴുതി നോക്കാനോ ഓപ്ഷനുകൾ മാർക്ക് ചെയ്തു വയ്ക്കാനോ സാധിക്കില്ല. പക്ഷേ, എഴുതിനോക്കാൻ ‘സ്ക്രിബ്ൾ പാഡ്’ ലഭിക്കും.
കംപ്യൂട്ടറിൽ ഒരു തവണ മാർക്ക് ചെയ്ത ഉത്തരം ആവശ്യമെങ്കിൽ മാറ്റാം. പരീക്ഷ അവസാനിക്കുന്ന സമയംവരെ തിരഞ്ഞെടുത്ത ഉത്തരങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും.
ചോദ്യം അവസാനം പരിഗണിക്കാൻ ‘മാർക്ക് ഫോർ റിവ്യൂ’ ഓപ്‌ഷനും എഴുതിയ ഉത്തരം പുനഃപരിശോധിക്കാൻ ‘സേവ് ആൻഡ് മാർക്ക് ഫോർ റിവ്യൂ’ ഓപ്ഷനുമുണ്ട്. റിവ്യൂവിനായി മാറ്റിവച്ച ഓപ്ഷനുകൾ ഒടുവിൽ ‘സേവ് ആൻഡ് സബ്മിറ്റ്’ ക്ലിക്ക് ചെയ്താലേ ഉത്തരമെഴുതിയതായി പരിഗണിക്കൂ.അല്ലെങ്കിൽ ചോദ്യം സ്‌കിപ്പ് ചെ യ്തതായി പരിഗണിക്കും

സമയത്തിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം എന്നതും പ്രധാനമാണ് . ഓൺലൈൻ ആയതിനാൽ പരീക്ഷ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം അണുവിട തെറ്റില്ല എന്നതാണു പുതിയ രീതിയുടെ പ്രത്യേകത. അതിനാൽ സ്ക്രീനിൽ ബാക്കി സമയം എപ്പോഴും നോക്കണം.ആദ്യ ഷിഫ്റ്റിൽ 8.30-നുശേഷവും രണ്ടാം ഷിഫ്റ്റിൽ ഒരുമണിക്ക് ശേഷമോ പരീക്ഷാ കേന്ദ്രത്തിലെത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല എന്നതും പ്രത്യേകം ഓർക്കണം.

പരീക്ഷ തുടങ്ങും മുൻപ് നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കണം. പുതിയ രീതിയായതിനാൽ ആശയക്കുഴപ്പമുണ്ടാക്കാതെ സൂക്ഷിക്കണം.
പരീക്ഷാ ഏജൻസി മാറിയെങ്കിലും ചോദ്യരീതി പഴയത്‌ തന്നെ ആയിരിക്കും . നെഗറ്റീവ് മാർക്കില്ലാത്തതിനാൽ അറിയാത്ത ചോദ്യമാണെങ്കിൽ പോലും ഉത്തരമെഴുതാം.
സ്ഥിരം പഠനരീതി പരിശീലിക്കുന്നതിനോടൊപ്പം ഇത്തവണ കംപ്യുട്ടർ കൈകാര്യം ചെയ്യാൻ കൂടി അറിഞ്ഞിരിക്കണമെന്ന പ്രത്യേകത മാത്രമേ ഉള്ളൂ . ‘സേവ് ആൻഡ് മാർക്ക് ഫോർ റിവ്യൂ’ ഓപ്ഷനുകൾ ഉപയോഗിച്ച ശേഷം അവ ‘സേവ് ആൻഡ് സബ്മിറ്റ്’ ക്ലിക്ക് ചെയ്യാൻ മറക്കരുത്. ഇത് വെബ്സൈറ്റിലുള്ള മോക്ക് ടെസ്റ്റുകൾ ചെയ്ത് പരിശീലിക്കണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ സെലിബ്രിറ്റികളെ സംവിധായകരാക്കി പോണ്‍ഹബ്  (5 hours ago)

രക്ഷാബന്ധന്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം സണ്ണിലിയോണ്‍...  (5 hours ago)

താരസുന്ദരി ഐശ്വര്യ റായിയുടെ രക്ഷാബന്ധന്‍ ചിത്രങ്ങള്‍...  (5 hours ago)

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ...അനു സിത്താരയുടെ കിടിലന്‍ മറുപടി  (6 hours ago)

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്; ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക  (7 hours ago)

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്  (7 hours ago)

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി  (7 hours ago)

തന്റെ രോഗവിവരം വെളിപ്പെടുത്തി ബിഗ് ബി  (7 hours ago)

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും  (8 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം  (8 hours ago)

വിവാദങ്ങളില്‍ കഴമ്പില്ല... കെ.എസ്.ഇ.ബി 131 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  (9 hours ago)

പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ  (9 hours ago)

കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു; കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍  (9 hours ago)

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും  (9 hours ago)

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി  (9 hours ago)

Malayali Vartha Recommends