എന്‍ജി. രണ്ടാംഘട്ട അലോട്‌മെന്റ് ഒന്‍പതിന്

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്‌മെന്റ് ഒന്‍പതിനു നടത്തും. നാലു മുതല്‍ ഏഴിനു രാത്രി 10 വരെ ഓപ്ഷന്‍ നല്‍കാം. 10 മുതല്‍ 15 വരെ തീയതികളില്‍ ഫീസ് അടച്ചു കോളജുകളില്‍ പ്രവേശനം നേടണം.
കഴിഞ്ഞ 25നു പ്രസിദ്ധീകരിച്ച ഒന്നാംഘട്ട അലോട്‌മെന്റ് പ്രകാരം അലോട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ മൂന്നിനു മുന്‍പു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരഞ്ഞെടുത്ത ശാഖകളില്‍ ഫീസ് അടച്ച് അലോട്‌മെന്റ് ഉറപ്പു വരുത്തണം. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള ഓണ്‍ലൈന്‍ അലോട്‌മെന്റുകളില്‍ പരിഗണിക്കില്ല.
രണ്ടാംഘട്ടത്തില്‍ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കു മാത്രമാണ് അലോട്‌മെന്റ് നടത്തുന്നത്. ഈ അലോട്‌മെന്റിലേക്കു പരിഗണിക്കപ്പെടേണ്ടവര്‍ തീര്‍ച്ചയായും ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്. ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു അലോട്‌മെന്റിനായി പരിഗണിക്കുന്നതല്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha