പോളിടെക്‌നിക് ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനകൗണ്‍സലിങ്

സംസ്ഥാനത്തെ പോളിടെക്‌നിക്കുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 4നും 6നും 7നും ജില്ലകളിലെ നോഡല്‍ പോളിടെക്‌നിക്കുകളില്‍ പ്രഥമ പ്രവേശന കൗണ്‍സലിങ് നടത്തും. വിശദവിവരങ്ങള്‍ ജില്ലയിലെ നോഡല്‍ പോളിടെക്‌നിക്കിലും മറ്റു പോളിടെക്‌നിക്കുകളിലും www.polyadmission.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.പ്രവേശനം ലഭിച്ച് കോളേജുമാറ്റം ബ്രാഞ്ചുമാറ്റം ഇവ ആഗ്രഹിക്കുന്നവര്‍ ജില്ലാതല കൗണ്‍സലിങ്ങില്‍ പങ്കെടുക്കേണ്ടതാണ്. ജില്ലാ തലത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ഷണിച്ചിരിക്കുന്ന റാങ്കുകാര്‍ക്ക് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ച് അഡ്മിഷന്‍ എടുക്കാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം.
കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ ഓപ്ഷന്‍ നല്‍കാം. സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ ഒഴിവുള്ള 22500 രൂപ വാര്‍ഷിക ട്യൂഷന്‍ ഫീസുള്ള ഗവണ്‍മെന്റ് ക്വോട്ടയിലുള്ള സീറ്റുകളിലേക്കുള്ള പ്രവേശനവും ഇതോടൊപ്പം നല്‍കും. അപേക്ഷകര്‍ ജില്ലാതലത്തില്‍ റാങ്ക്, ക്വോട്ട ഇവയെ അടിസ്ഥാനമാക്കി അതത് നോഡല്‍ പോളിടെക്‌നിക് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയിട്ടുള്ള തീയതിയിലും സമയത്തും പങ്കെടുക്കേണ്ടതാണ്.
കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നവര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ ഹാജരാക്കേണ്ടതാണ്.സിബിഎസ്ഇ അപേക്ഷകരുടെ കാര്യത്തില്‍ ബോര്‍ഡ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ യോഗ്യതാ സര്‍ട്ടിഫിക്കറ്റായി സ്വീകരിക്കുകയുള്ളൂ. ഈ വിഭാഗം അപേക്ഷകര്‍ നിശ്ചിതമാതൃകയില്‍ അപേക്ഷകന്‍ സിബിഎസ്ഇ നടത്തുന്ന ബോര്‍ഡ് തല പരീക്ഷയാണ് പാസായിട്ടുള്ളതെന്ന് ബോധിപ്പിച്ച് സത്യപ്രസ്താവന നല്‍കേണ്ടതാണ്. സത്യപ്രസ്താവനയുടെ മാതൃക ംംം.ുീഹ്യമറാശശൈീി.ീൃഴ എന്ന വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha