നിഷില്‍ ഇസിഎസ്ഇ ഡിപ്ലോമ: 10 വരെ അപേക്ഷിക്കാം

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ (നിഷ്) ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഡിഇസിഎസ്ഇ) എച്ച്‌ഐ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി മതിയാകും. ശ്രവണവൈകല്യബാധിത വിദ്യാര്‍ഥികളുടെ പുനരധിവാസകേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി കഴിവും കാര്യക്ഷമതയുമുള്ള അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനാണ് കോഴ്‌സ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 10നകം www.admissions.nish.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha