എന്‍ജിനീയറിങ് രണ്ടാംഘട്ട അലോട്ട്‌മെന്റ് വ്യാഴാഴ്ച

എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റ് സ്ഥിരീകരിക്കാനും ഓപ്ഷനുകളില്‍ മാറ്റം വരുത്താനുമുള്ള സമയം ചൊവ്വാഴ്ച രാത്രി പത്തിന് അവസാനിച്ചു. ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും വെബ്‌സൈറ്റിലൂടെ ഇത് സ്ഥിരീകരിക്കാത്തവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കില്ല. എന്നാല്‍ ഫീസടച്ചിട്ടുണ്ടെങ്കില്‍ ഇവരുടെ അലോട്ട്‌മെന്റ് നിലനില്‍ക്കും. പുതുതായി ആരംഭിച്ച നാല് എന്‍ജിനീയറിങ് കോളജുകളിലേക്കും മൂന്ന് ആര്‍കിടെക്ചര്‍ കോളജുകളിലേക്കുമുള്ള പ്രവേശവും വ്യാഴാഴ്ച പ്രസിദ്ധീകരിക്കുന്ന അലോട്ട്‌മെന്റ് അടിസ്ഥാനപ്പെടുത്തിയായിരിക്കും. രണ്ടാംഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 15നകം എസ്.ബി.ടി ശാഖകളില്‍ ഫീസടക്കണം. കോളജുകളില്‍ ഹാജരായി പ്രവേശം നേടുകയും വേണം.
അതേസമയം, സ്വകാര്യ സ്വാശ്രയ കോളജുകളുമായുള്ള കരാര്‍ വൈകുന്നതിനാല്‍ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. എന്‍ജിനീയറിങ്ങിന്റെ മൂന്നാം അലോട്ട്‌മെന്റിനൊപ്പം മെഡിക്കല്‍ കോഴ്‌സുകളുടെ രണ്ടാം അലോട്ട്‌മെന്റ് കൂടി നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇതില്‍ എത്ര കോളജുകള്‍ ഉള്‍പ്പെടുമെന്നത് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്താതിരുന്ന ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന് കീഴിലുള്ള അമല, പുഷ്പഗിരി, ജൂബിലി മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍സീറ്റുകളിലേക്ക് അടുത്ത ഘട്ടത്തില്‍ അലോട്ട്‌മെന്റ് നടത്തും. ഈവര്‍ഷം പ്രവേശം നടത്താന്‍ തടസ്സമില്‌ളെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചതിനത്തെുടര്‍ന്ന് ഹൈകോടതിയാണ് ആ കോളജുകള്‍ക്ക് അനുമതി നല്‍കിയത്.
സര്‍ക്കാറുമായി പ്രാഥമികചര്‍ച്ചകള്‍ നടത്തിയ പരിയാരം ഉള്‍പ്പെടെയുള്ള അഞ്ച് സ്വാശ്രയ കോളജുകള്‍ ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല. മാനേജ്‌മെന്റുകള്‍ ഉന്നയിച്ച ഫീസ്വര്‍ധന അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാവാത്തതിനാലാണ് കരാര്‍ ഒപ്പിടാന്‍ വൈകുന്നതെന്നാണ് സൂചന. ഈമാസം പകുതിയോടെ ഇതില്‍ തീരുമാനമായി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞാന്‍ ഈ കോളജുകള്‍ കൂടി രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടും. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ഇതുവരെ ലഭിക്കാത്ത മറ്റ് സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശനടപടികളും അനിശ്ചിതത്വത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha