എസ്സി (എംഎല്‍ടി) കോഴ്‌സിലേക്ക് അപേക്ഷിക്കാം

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെല്‍ത്ത് സയന്‍സിലും നടത്തുന്ന എംഎസ്സി (എംഎല്‍ടി) കോഴ്‌സിലെ മെറിറ്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ് ംംം.ഹയരെലിേൃല.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് അംഗീകരിച്ച ബിഎസ്സി (എംഎല്‍ടി) കോഴ്‌സ് 50 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ പാസായ കേരളീയര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. സാധാരണ അപേക്ഷകര്‍ക്ക് 40ഉം സര്‍വീസ് ക്വോട്ടയിലുള്ള അപേക്ഷകര്‍ക്ക് 48ഉം ആണ് പ്രായപരിധി. എംഎസ്സി (എംഎല്‍ടി) കോഴ്‌സിന് അപേക്ഷിക്കുന്നതിന് www.lbscentre.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 500 രൂപയുമാണ്.
ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ എട്ടുമുതല്‍ 22 വരെ അപേക്ഷാഫീസ് അടയ്ക്കാം. 23 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം 25ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എക്‌സ്ട്രാ പൊലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. സര്‍വീസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷാഫീസ് സര്‍ക്കാര്‍ ട്രഷറിയില്‍ \'02100310599\' എന്ന ഹെഡ് ഓഫ് അക്കൗണ്ടിലാണ് ഒടുക്കേണ്ടത്. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ആഗസ്ത് രണ്ടിന് തിരുവനന്തപുരത്തു നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. ഫോണ്‍: 0471 2560360, 361, 362, 363, 364, 365.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha