ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളായ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സിഡിറ്റ്), തലശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ സംയുക്ത അക്കാദിക് സംരംഭമായ മെഡിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യവിവര സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ നവീന കോഴ്‌സുകളിലേക്ക് ജൂലൈ 24 വരെ അപേക്ഷിക്കാം .
ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ക്ലിനിക്കല്‍ എഞ്ചിനീയറിങ്ങില്‍ അഡ്വാന്‍സ് ഡിപ്ലോമ, ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്ക് എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ www.medit.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സിഡിറ്റ് www.cdit.org, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ www.mcc.kerala.gov.in വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.
വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സിഡിറ്റ് രജിസ്ട്രാറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്റെ 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്താണ് അപേക്ഷ അയയ്‌ക്കേണ്ടത്.
കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് : സിഡിറ്റിന്റെ തിരുവനന്തപുരം മെയിന്‍ ക്യാമ്പസ് (ഫോണ്‍ : 9746093222) സിഡിറ്റ് കണ്ണൂര്‍ റീജിയണല്‍ സെന്റര്‍ (ഫോണ്‍ : 9894029009).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha