ജര്‍മ്മന്‍ പഠനത്തിന് അപേക്ഷിക്കാം

കേരള യൂണിവേഴ്‌സിറ്റിയുടെ ജര്‍മ്മന്‍ ഭാഷാവിഭാഗം 2015-16 വര്‍ഷത്തെ പാര്‍ട്ട് ടൈം ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേരള യൂണിവേഴ്‌സിറ്റി അംഗീകൃത ബിരുദമാണ് പ്രവേശന യോഗ്യത. ഒരു വര്‍ഷമാണ് ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പഠനകാലയളവ്. യൂണിവേഴ്‌സിറ്റിയുടെ ജര്‍മ്മന്‍ ഭാഷാവകുപ്പില്‍ നിന്നും കോഴ്‌സിനായുള്ള അപേക്ഷകള്‍ വാങ്ങാവുന്നതാണ്.
അപേക്ഷകള്‍ പരിശോധിച്ച ശേഷം തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ 250 രൂപ ഫീസിനത്തിലും 100 രൂപ കോഷന്‍ ഡിപ്പോസിറ്റ് ഇനത്തിലും 350 രൂപ ഡിഡിഎഫ് ഇനത്തിലും, 100 രൂപ ഐഡന്റിറ്റി കാര്‍ഡിനായും അഡ്മിഷന്‍ സമയത്ത് അടയ്ക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ16 വരെ ഫൈനില്ലാതെയും 50രൂപ ഫൈനോടെ ജൂലൈ 23വരെയും 250രൂപ സൂപ്പര്‍ ഫൈനോടെ ജൂലൈ 30 വരെയും സ്വീകരിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജര്‍മ്മന്‍, യൂണിേവേഴ്‌സിറ്റി ഓഫ് കേരള, തിരുവനന്തപുരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha