ത്രിവത്സര എല്‍എല്‍ബി പ്രവേശനപരീക്ഷയ്ക്ക് 22വരെ അപേക്ഷിക്കാം

കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്നതിന് കരാര്‍ ഒപ്പിട്ട സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2015-16 അധ്യയനവര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 22 വരെ www.cww.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ ആഗസ്ത് എട്ടിന് പരീക്ഷ നടത്തും. സര്‍വകലാശാല ബിരുദം എല്ലാ പാര്‍ട്ടുകളും ചേര്‍ത്ത് 45 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്സി/എസ്ടിക്ക് 40 ശതമാനം മാര്‍ക്ക് മതി. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം 23ന് വൈകിട്ട് അഞ്ചിനുള്ളില്‍ രജിസ്‌ട്രേഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖാന്തരമോ, നേരിട്ടോ കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്, ഹൗസിങ്‌ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം695001 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫീസ് ജനറല്‍/ എസ്ഇബിസി വിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയും ആണ്. പ്രവേശനപരീക്ഷയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന പ്രോസ്‌പെക്ടസും വിജ്ഞാപനവും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha