സയന്‍സ് കമ്യൂണിക്കേഷനില്‍ സ്‌കോളര്‍ഷിപ്പോടെ എം.ടെക്

ശാസ്ത്രത്തിന്റെ പ്രചാരണത്തിനു നല്ല ആശയവിനിമയ വിദഗ്ധര്‍ വേണം. ആശയ വിനിമയമെന്നത് വെറും വാര്‍ത്താ വിനിമയത്തില്‍ മാത്രം തീരുന്നതല്ല. അത് ശാസ്ത്രത്തിലും പ്രസക്തമാണെന്നതിനാല്‍ അതിനു കഴിവുള്ളവരെ വാര്‍ത്തെടുക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയംസ് (എന്‍.സി.എസ്.എം) നടത്തുന്ന സയന്‍സ് കമ്യൂണിക്കേഷന്‍ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. സയന്‍സ് കമ്യൂണിക്കേറ്റര്‍മാര്‍, സയന്‍സ് പത്രപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളാണ് ഈ പരിശീലനം നേടുന്നവര്‍ക്ക് മുന്നിലുള്ളത്. വന്‍കിട മാധ്യമ സ്ഥാപനങ്ങള്‍, ലബോറട്ടറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരെ ആവശ്യമുണ്ട്.
കേന്ദ്ര സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് എന്‍.സി.എസ്.എം. അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഫെല്ലോഷിപ്പ് 10 പേര്‍ക്കാണ് നല്‍കുന്നത്. എഞ്ചിനിയറിങ്ങിലോ ടെക്‌നോളജിയിലോ ഫസ്റ്റ് ക്ലാസ്ബാച്ചിലര്‍ ബിരുദമോ ഫസ്റ്റ് ക്ലാസ് എം.എസ്‌സി ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
നാലു സെമസ്റ്ററുള്ള ഫുള്‍ടൈം എം.ടെക് സയന്‍സ് കമ്യൂണിക്കേഷന്‍ കോഴ്‌സ് പിലാനിയിലെ ബിര്‍ലാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണു നടത്തുന്നത്. ഓഫ് കാമ്പസ് മോഡിലാണ് കോഴ്‌സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ സ്‌കോളര്‍ഷിപ്പുണ്ട്. ഈ തുക ഉയരാനും സാധ്യതയുണ്ട്. സൗജന്യ ഹോസ്റ്റല്‍ സൗകര്യവും നല്‍കും. ഫീസ്: അഡ്മിഷന്‍ ഫീസ് 10,000 രൂപ, കോഴ്‌സ് ഫീസ് സെമസ്റ്ററിന് 17,500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: ncsm.gov.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha