ഹയര്‍ സെക്കണ്ടറി,വി.എച്ച്.എസ്.ഇ. സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു

ഈ അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സീറ്റുകളുടെ എണ്ണത്തില്‍ 20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധന വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഹയര്‍ സെക്കണ്ടറി ,വി.എച്ച്.എസ്.ഇ. മേഖലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് കൂടിയ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സീറ്റ് ദൗര്‍ലഭ്യം കണക്കിലെടുത്താണ് ഉത്തരവ്.
സീറ്റുകളുടെ വര്‍ദ്ധന സ്‌കൂള്‍ ട്രാന്‍സ്ഫര്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് മുമ്പ് തന്നെ പ്രാബല്യത്തില്‍ വരും. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും അപേക്ഷിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്കും മാത്രമായിരിക്കും വര്‍ദ്ധന ബാധകം. അണ്‍എയ്ഡഡ് മേഖലയില്‍ വര്‍ദ്ധന ബാധകമല്ല. അടിസ്ഥാന സൗകര്യവും ആവശ്യകതയും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ചുമതല ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍മാര്‍ക്കാണ്.
മാര്‍ജിനല്‍ സീറ്റ് ആവശ്യമുളള എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ ജൂലൈ 13 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha