എന്‍ജിനിയറിങ്/ ആര്‍കിടെക്ചര്‍ കോഴ്‌സ്: മൂന്നാമത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് ഇന്നുതുടങ്ങും

2015ലെ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാമത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കാണ് അലോട്ട്‌മെന്റ്. ംംം.രലല.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള രീിളശൃാ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഓപ്ഷന്‍ പുനഃക്രമീകരണം/റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളേജ്/കോഴ്‌സ് എന്നിവയിലേക്ക് ഓപ്ഷന്‍ നല്‍കാനുള്ള സൗകര്യം എന്നിവ 17മുതല്‍ 19വരെ ഉണ്ടാകും. 20ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.
അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളില്‍ ഒന്നില്‍ 25നകം അടയ്ക്കണം. എസ്ബിടി ശാഖകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/ കോളേജില്‍ വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണം.
ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഇവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിക്കുകയും കോളേജുകളില്‍ പ്രവേശനം നേടുകയും ചെയ്തവരുടെ അലോട്ട്‌മെന്റ് നിലനിര്‍ത്തും.സര്‍ക്കാര്‍ അംഗീകാരം ലഭ്യമല്ലാതിരുന്നതിനാല്‍ മുന്‍ ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ് തടഞ്ഞുവച്ചിരുന്ന കോളേജ് ഓഫ് ഡെയ്‌റി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പൂക്കോട് വയനാട് എന്ന കോളേജിലെ ബിടെക് ഡെയ്‌റി സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന കോഴ്‌സിലേക്കും കോളേജ് ഓഫ് ഡെയ്‌റി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മണ്ണൂത്തി, തൃശൂര്‍ എന്ന കോളേജിലെ ബിടെക് ഫുഡ് ടെക്‌നോളജി എന്ന കോഴ്‌സിലേക്കും മൂന്നാംഘട്ടത്തില്‍ അലോട്ട്‌മെന്റ് ഓപ്ഷനുകള്‍ നല്‍കാം.
കോളേജ് ഓഫ് ഡെയ്‌റി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ചെറ്റച്ചല്‍, തിരുവനന്തപുരം 40 സീറ്റ്. കോളേജ് ഓഫ് ഡെയ്‌റി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പൂക്കോട്, വയനാട് 40 സീറ്റ്. കോളേജ് ഓഫ് ഡെയ്‌റി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മണ്ണൂത്തി, തൃശൂര്‍ (ചാലക്കുടി തമ്പുരുമൂഴിയിലാണ് തുടങ്ങുന്നത്) 40 സീറ്റ്. െ്രെപവറ്റ് സെല്‍ഫ് ഫിനാന്‍സിങ് അഗ്രിക്കള്‍ച്ചര്‍ കോളേജ്: ആവണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, സരോവരം പാര്‍ക്കിന് എതിര്‍വശം, പുതിയറ, മിനി ബൈപാസ്, കോഴിക്കോട് 40 സീറ്റ് എന്നീ കോളേജുകളില്‍ ഓപ്ഷന്‍ നല്‍കാം. സ്വകാര്യസ്വാശ്രയ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചറര്‍ കോളേജുകളിലേക്കുള്ള അവസാന അലോട്ട്‌മെന്റ് ആയിരിക്കും ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha