പ്‌ളസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മാര്‍ച്ചില്‍ നടന്ന പ്‌ളസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekeralagov.in, www.keralaresults.nic.in, www.prd.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷ നിശ്ചിത ഫോറങ്ങളില്‍ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പലിന് ജൂലൈ 30നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയും ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 300 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയുമാണ് ഫീസ്. അപേക്ഷ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോറം സ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. സ്‌കൂളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ആഗസ്റ്റ് അഞ്ചിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha