സിവില്‍ സര്‍വീസ് മെയിന്‍ പരിശീലനം സെപ്തംബര്‍ രണ്ടിന് ആരംഭിക്കും
സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാ പരിശീലനക്ലാസുകള്‍ സെപ്തംബര്‍ രണ്ടിന് ആരംഭിക്കും. അപേക്ഷാഫാറം 100 രൂപ ഫീസൊടുക്കി നേരിട്ടും വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത 100 രൂപയുടെ ഡിഡിയും പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഒരു ഫോട്ടോയും സഹിതം ് തപാല്‍ മാര്‍ഗം അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം695003 വിലാസത്തില്‍ ബന്ധപ്പെടുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha