മെഡിക്കല്‍ കോളേജിലെ ഏഴ് പി.ജി. കോഴ്സുകളിലെ 60 സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് പി.ജി. കോഴ്സുകളിലെ 60 സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ.) അംഗീകാരം ലഭിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തോമസ് മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.
എം.എസ്. (ഇ.എന്‍.ടി.) (5 സീറ്റ്), ജനറല്‍ സര്‍ജറി (24 സീറ്റ്), എം.ഡി. ഫിസിക്കല്‍ മെഡിസിന് (3 സീറ്റ്) എം.എസ്. അനാട്ടമി (4 സീറ്റ്) എം.ഡി. കമ്മ്യൂണിറ്റി മെഡിസിന് (6 സീറ്റ്), എം.ഡി. ജനറല്‍ മെഡിസിന് 18 സീറ്റ് എന്നിവയ്ക്കാണ് എം.സി.എ.യുടെ അംഗീകാരം ലഭിച്ചത്.
വേണ്ടത്ര അധ്യാപകരുടെ കുറവും മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കഴിഞ്ഞ വര്‍ഷമായിരുന്നു ഇതിന്റെ അംഗീകാരം നഷ്ടമായത്. ഇനി അംഗീകാരം ലഭിക്കാനുള്ള കോഴ്സുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഈ വര്‍ഷം തന്നെ ലഭ്യമാക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha