കമ്പനി സെക്രട്ടറിയാകാന്‍
കോര്‍പറേറ്റ് മേഖലയില്‍ ഏറെ അവസരങ്ങള്‍ നല്കുന്ന പ്രഫഷനാണ് കമ്പനി സെക്രട്ടറിമാരുടേത്. പ്രഫഷണല്‍ തലത്തില്‍ കമ്പനി സെക്രട്ടറിയാകാന്‍ പഠിപ്പിക്കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) നടത്തുന്ന ഇന്റഗ്രേറ്റഡ് കമ്പനി സെക്രട്ടറി കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം.
50 ശതമാനം മാര്‍ക്കോടേ ബിരുദം നേടിയവര്‍ക്കോ താഴെ പറയുന്ന ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം.ഐ.സി.എസ്.ഐയുടെ ഫൗണ്ടേഷന് പ്രോഗ്രാം, ഐ.സി.എ.ഐയുടെ സി.പി.ടി, ഐ.സി.എം.എ.ഐയുടെ ഫൗണ്ടേഷന് കോഴ്സ് എന്നിവയിലേതിലെങ്കിലും വിജയം.
പ്രായം 2016 ജൂലൈ ഒന്നിന് 26 വയസ്.
മുന്നു വര്‍ഷമാണ് കോഴ്സ്. അതില്‍ ഒരു വര്‍ഷം പരിശീലനമാണ്. www.ics-i.es-u/ccg-rt എന്ന വെബ്സൈറ്റില്‍ നിന്ന് പ്ര?സ്പെക്ടസ് കിട്ടും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ 20. ഏപ്രില്‍ 30ന് പ്രവേശന പരീക്ഷ നടക്കും. ജൂലൈ നാലിനാണ് ക്ലാസ് തുടങ്ങുക.
റീസണിങ്ങ്, ഇംഗ്ലീഷ്, ന്യൂമെറിക്കല്‍ ആപ്റ്റിട്യൂഡ് എന്നിവയില്‍ നിന്നു ചോദ്യങ്ങളുള്ള രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് പ്രവേശന പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha