എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് നാവികസേനയില്‍ അവസരങ്ങള്‍
നാവിക സേന യൂണിവേഴ്സിറ്റി എന്‍ട്രി സ്കീമിലേക്ക് ബിഇ/ ബിടെക് വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു. എക്സിക്യൂട്ടീവ് ബ്രാഞ്ചിലേക്ക് പെര്മനന്ട് കമ്മീഷന് , ഷോര്‍ട്ട് സര്‍വീസ് കമ്മിഷനായും (പിസി & എസ്എസ്സി) ടെക്നിക്കല്‍ ബ്രാഞ്ച്, സബ്മറൈന് ടെക്നിക്കല്‍ വിഭാഗങ്ങളിലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷനുമായാണ് നിയമനം. ബിഇ/ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പ്രീഫൈനല്ക്കാര്ക്കുംഅപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ നേവല്‍ ക്യാംപസ് സെലക്ഷന് ടീം നടത്തുന്ന ക്യാംപസ് ഇന്റ്റര്വ്യൂവില് പങ്കെടുക്കണം.വിജയിക്കുന്ന വിദ്യാര്‍ഥികളെ സര്‍വീസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) അഭിമുഖത്തിനായി ക്ഷണിക്കും.ഡിസംബര്‍ 2016 നും ഏപ്രില്‍ 2017 നും ഇടയിലാകും അഭിമുഖം.2017 ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്സുകള്‍ ആരംഭിക്കും.
1. എക്സിക്യൂട്ടീവ് ബ്രാഞ്ച്
അ. ജനറല്‍ സര്‍വീസ് (പിസി,എസ്എസ്സി) ബിഇ/ബിടെക് മെക്കാനിക്കല്‍, മറൈന്‍, എയറോനോട്ടിക്കല്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കണ്ട്രോള് എന്‍ജി. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്‍.ആണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി .
ആ. പൈലറ്റ് (എസ്എസ്സി)
ബിഇ/ബിടെക് പ്ലസ് ടുവിന് ഫിസിക്സ് / മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പുരുഷന്മാ ര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
ഇ. ഒബ്സര്‍വര്‍ (എസ്എസ്സി)
ബിഇ/ബിടെക് പ്ലസ് ടുവിന് ഫിസിക്സ് / മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പുരുഷന്മാ ര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
ഉ. ഐടി (എസ്എസ്സി) ബിഇ/ബിടെക് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്.
2. ടെക്നിക്കല്‍ ബ്രാഞ്ച്
ഋ. എന്‍ജിനീയറിങ് ബ്രാഞ്ച് (എസ്എസ്സി)
ബിഇ/ബിടെക് മെക്കാനിക്കല്‍, മറൈന്‍, ഓട്ടോമൊബൈല്‍,ഇന്സ്ട്രുമെന്റഷന്, പ്രൊഡക്ഷന്‍, മെറ്റലര്ജി്, എയറോനോട്ടിക്കല്‍, എയറോസ്പേസ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ്, ആണ്‍കുട്ടികള്‍ക്ക് മാത്രം
എ. ഇലക്ട്രിക്കല്‍ ബ്രാഞ്ച് (എസ്എസ്സി)
ബിഇ/ബിടെക് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്സ്ട്രു മെന്റേഷന്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പവര്‍ എന്ജിനനീയറിങ്, കണ്ട്രോ ള്‍ സിസ്റ്റം എന്ജി്നീയറിങ്, പവര്‍ ഇലക്ട്രോണിക്സ്, ഇന്സ്ട്രു മെന്റേഷന് ആന്ഡ്് കണ്ട്രോ ള്‍, ഏവിയോണിക്സ്. ആണ്‍കുട്ടികള്‍ മാത്രം.
ഏ. നേവല്‍ ആര്‍ക്കിടെക്ചര്‍ (എസ്എസ്സി)
ബിഇ/ബിടെക് മെക്കാനിക്കല്‍, സിവില്‍, എയറോനോട്ടിക്കല്‍, എയ്റോ സ്പേസ്, മെറ്റലര്‍ജി, നേവല്‍ ആര്‍ക്കിടെക്ചര്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
3. സബ്മറൈന് ടെക്നിക്കല്‍
ഒ. എഞ്ചിനീയറിങ് ബ്രാഞ്ച് (എസ്എസ്സി)
ബിഇ/ബിടെക് മെക്കാനിക്കല്‍, മറൈന്‍, ഓട്ടോമൊബൈല്‍, ഇന്‍സ്ട്രുമെന്റേഷന്‍, പ്രൊഡക്ഷന്‍, മെറ്റലര്ജി്, ഇന്‍ഡസ്ട്രിയല്‍ എന്‍ജി . ആന്‍ഡ് മാനേജ്മെന്റ്.ആണ്‍കുട്ടികള്‍ക്ക് മാത്രം
ക. ഇലക്ട്രിക്കല്‍ ബ്രാഞ്ച് (എസ്എസ്സി)
ബിഇ/ബിടെക് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കണ്ട്രോ ള്‍, ടെലികമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പവര്എന്ജിനീയറിങ് , ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള് .ആണ്‍കുട്ടികള്‍ക്ക് മാത്രം
പ്രായം: 1993 ജൂലൈ രണ്ടിനും 1996 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം.
https://www.facebook.com/Malayalivartha