Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

അംഗീകാരമില്ലാത്ത ടെക്‌നിക്കല്‍ കോഴ്‌സുകള്‍ വ്യാപകം

16 JULY 2016 12:31 PM IST
മലയാളി വാര്‍ത്ത.

അംഗീകാരമില്ലാത്ത കോഴ്‌സുകളുമായി സ്വകാര്യ സ്ഥാപനങ്ങള്‍ രംഗത്ത്. നൂറുശതമാനം പ്ലേസ്‌മെന്റ് സൗകര്യങ്ങളും ആകര്‍ഷകമായ പാക്കേജുകളും വാഗ്ദാനം ചെയ്യുന്ന ഈ കോഴ്‌സുകള്‍ക്ക് യു ജി സി യുടെ അംഗീകാരം ഇല്ലെന്ന വസ്തുത വിദ്യാര്‍ത്ഥികള്‍ അറിയാതെ പോകുന്നു. യു ജി സി യുടെ അംഗീകാരം ലഭിച്ച യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ ജോലി സാധ്യത ഉള്ളു.
അരുണാചല്‍ പ്രദേശ് യൂനിവേഴ്‌സിറ്റിയെന്ന സ്വകാര്യ സര്‍വകലാശാലയുടെ പേരിലുള്ള ടെക്‌നിക്കല്‍ കോഴ്‌സുകളാണ് സ്ഥാപനങ്ങള്‍ നടത്തുന്നത്. ഈ യൂനിവേഴ്‌സിറ്റിക്ക് കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ കോഴ്‌സുകള്‍ നടത്താനുള്ള അനുവാദമില്ല. കോഴ്‌സുകള്‍ക്ക് അനുമതി നല്‍കുന്നതിനാവശ്യമായ യു ജി സി സംഘം അരുണാചല്‍ പ്രദേശ് യൂനിവേഴ്‌സിറ്റിയില്‍ പരിശോധിച്ച് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇത്തരത്തില്‍ പരിശോധന നടത്തുകയും അതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഫിലിയേഷന്‍ നല്‍കുകയും ചെയ്താലേ കോഴ്‌സുകള്‍ നടത്താന്‍ സാധിക്കുകയുള്ളു. മാത്രമല്ല അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇത്തരത്തില്‍ പരിശോധന നടത്തി അഫിലിയേഷന്‍ നല്‍കിയാല്‍ മാത്രമേ യൂനിവേഴ്‌സിറ്റി നിലനില്‍ക്കുന്ന സംസ്ഥാനത്തിന് പുറത്ത് ഓഫ് ക്യാമ്പസ് വഴി ടെക്‌നിക്കല്‍ കോഴ്‌സുകള്‍ നടത്താന്‍ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ഒരു അംഗീകാരവുമില്ലാത്ത യൂനിവേഴ്‌സിറ്റിയുടെ പേരിലാണ് ഇപ്പോള്‍ അഡ്മിഷന്‍ നടക്കുന്നതെന്നതാണ് വാസ്തവം. എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ വിവിധ സ്ഥാപനങ്ങളിലായി കാണുന്ന ഇത്തരം കോഴ്‌സുകള്‍ ഇതിനോടകം എല്ലാ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ തുടങ്ങിയ കോഴ്‌സുകളും ബി ബി എ ഏവിയേഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങിയ പുതുതലമുറ കോഴ്‌സുകളുമാണ് നടത്തിവരുന്നത്. ഓരോ സെമസ്റ്ററിനും 25,000 മുതല്‍ 60,000 രൂപ വരെ ഫീസാണ് ഈടാക്കുന്നത്.
ഇതിന് മുന്‍പ് കര്‍ണാടക യൂനിവേഴ്‌സിറ്റിയുടെ പേരിലും ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്.
യുജി സി മാനദണ്ഡ പ്രകാരം ഇത്തരം യൂനിവേഴ്‌സിറ്റികള്‍ക്ക് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ നടത്താനുള്ള അംഗീകാരമില്ല. ഇത് മറച്ചുവെച്ചുകൊണ്ടാണ് കേരളത്തില്‍ സ്ഥാപനങ്ങള്‍ കോഴ്‌സുകള്‍ നടത്തി വന്നത്. മറ്റ് വിവിധ ഓപ്പണ്‍ യൂനിവേഴ്‌സിറ്റികളുടെ പേരിലും സമാന വിദ്യാഭ്യാസ തട്ടിപ്പ് നടക്കുന്നുണ്ട്.
പുതിയ കോഴ്‌സുകള്‍ക്ക് ചേരുന്നതിനുമുന്പ് സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. അതുപോലെ പഠിക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിന് യു ജി സി യുടെ അംഗീകാരം ഉണ്ടോ എന്നും പരിശോധിക്കുക . ആകര്‍ഷകമായ പാക്കേജുകളിലും പരസ്യങ്ങളിലും കുടുങ്ങി വഞ്ചിതരാകാതിരിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട് . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (26 minutes ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (34 minutes ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (42 minutes ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (55 minutes ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (12 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (12 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (12 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (12 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (12 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (13 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (13 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (13 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (13 hours ago)

Malayali Vartha Recommends