Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം; നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!?ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താഴെ ഭൂമിയുമാണ്; തുറന്നടിച്ച് അർജുൻ ആയങ്കി

07 AUGUST 2026 01:38 PM IST
മലയാളി വാര്‍ത്ത

ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചതിന് പിന്നാലെ കണ്ടെത്താനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. അതിനിടെ സംഭവങ്ങളുമായി ബന്ധപ്പെട്ടു മറുപടിയുമായി അർജുൻ ആയങ്കി രംഗത്ത് . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആയങ്കിയുടെ പ്രതികരണം; -

കോതമംഗലം വിഷയവുമായി ബന്ധപ്പെട്ടുള്ള ലാസ്റ്റ് പോസ്റ്റാണ്… കുറച്ച് നീണ്ടതായിരിക്കും…. 2023 വരെ ചെയ്തതും ചെയ്യാത്തതുമായ പലവിധ കേസുകളിൽ പ്രതിയാക്കപ്പെട്ടു ജയിലിൽ കിടന്നയാളാണ് ഞാൻ… അതിന് ശേഷം 2026 മെയ് മാസം വരെ യാതൊരുവിധ കേസുകളിലും പ്രതിയല്ലാത, ഉണ്ടായിരുന്ന കേസുകളുടെ എണ്ണം നാല് മാത്രം ബാക്കിയുള്ളയാളാണ് ഞാൻ…

കോതമംഗലത്ത് അരുൺ എന്നയെന്റെ സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ പോയതായിരുന്നു ഞാനുമെന്റെ സുഹൃത്തുക്കളും, അതിന്റെ തലേ ദിവസത്തെ ആഘോഷ പരിപാടികളെല്ലാം ഞാൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ഷെയർ ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ഞങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് പത്തോളം ജീപ്പുകളിൽ ഒരുകൂട്ടം പോലീസുകാർ പുലർച്ചെ നാലുമണിക്ക് കയറിവന്നു ഞങ്ങളെ പത്തുപേരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

വാറണ്ടോ മറ്റോ ഉണ്ടോയെന്ന് പരിശോധിച്ച് വിടാമെന്നായിരുന്നു പറഞ്ഞിരുന്നത്, എന്നാൽ ഉച്ചവരെ സ്റ്റേഷനിലിരുത്തി വാറണ്ടുകളൊന്നും ഇല്ലായെന്ന് മനസ്സിലായിട്ടും ഞങ്ങളെ വിട്ടയച്ചില്ല. എന്റെ സുഹൃത്തുക്കളുടെയെല്ലാം ഫോണുകൾ പിടിച്ചെടുത്തതിന് ശേഷം വൈകിട്ട് മൂന്നുമണിയോടെ പത്തുപേരിൽ ഞാനടങ്ങുന്ന ആറുപേരെ മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തി “നിങ്ങൾക്കെതിരെ സംഘടിത കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ജാമ്യമില്ല കോടതിയിൽ നിന്ന് കിട്ടുമെങ്കിൽ എടുത്തോളൂ” എന്ന് പുതുക്കിയ നിയമപുസ്തകം ഭാരതീയ ന്യായ സംഹിതയ്ക്ക് മുമ്പിൽ മണിക്കൂറുകളോളം ഇരുന്ന് ചികഞ്ഞ് നമ്മുക്കെതിരെ പ്രയോഗിക്കാനുള്ള വകുപ്പ് തരപ്പെടുത്തിയതിന്റെ ആലസ്യത്തോടെ സർക്കിൾ ഏമാൻ പറയുന്നത്…

ഒരുതരത്തിലും ജാമ്യം കിട്ടിപ്പോവരുത് എന്ന ഉദ്ദേശത്തിൽ കോടതി സമയം തീർന്ന് പാതിരാത്രി ആവുന്നത് വരെ ഞങ്ങളെ അവിടെത്തന്നെ ഇരുത്തി ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കി ജയിലിലേക്ക് അയക്കുക എന്ന അയാളുടെ തീരുമാനം നടന്നു. പ്രണവിന് തലക്ക് സർജറി പറഞ്ഞിട്ടുണ്ടായിരുന്നു തൊട്ടടുത്ത ദിവസം, അരുണിന്റെ വീട്ടിലാണെങ്കിൽ ഭാര്യ ഒറ്റയ്ക്കാണ്, നമ്മോടൊപ്പം പ്രതിചേർക്കപ്പെട്ട രണ്ടുപേരെ എനിക്ക് പരിചയമേയില്ല, അവർ കല്യാണം കൂടാൻ വന്നതായിരുന്നു. പാവം അതിലൊരുത്തന്റെ കല്യാണം അടുത്തയാഴ്ച നിശ്ചയിച്ചതായിരുന്നു.

ഞാനും ആദർശും പുതിയൊരു സംരംഭം തുടങ്ങാൻ കമ്പനി രജിസ്ട്രേഷനൊക്കെ ചെയ്തു സ്റ്റാർട്ടപ്പിന്റെ പണിപ്പുരയിലായിരുന്നു. അതിന്റെ എല്ലാ ഡാറ്റകളും അവന്റെ ഫോണിലുമായിരുന്നു, എല്ലാ ഫോണും പോയി. അങ്ങനെ കേസൊന്നുമില്ലാതെ പുതിയൊരു ജീവിതം പടിപടിയായി കെട്ടിപ്പൊക്കി കൊണ്ടിരിക്കുന്ന ഞങ്ങളാറുപേരെ ഒരൊറ്റ രാത്രികൊണ്ട് ഒരാൾ കാക്കിയുടുപ്പുകൊണ്ട് തകർത്ത് താറുമാറാക്കി…!!
ഡാൻസ് കളിച്ച് സ്റ്റോറിയിട്ടത് എന്തിനായിരുന്നു, അതുകൊണ്ടല്ലേ ഇങ്ങനൊക്കെയായത് എന്നായിരുന്നു എന്നെ സ്വകാര്യം വിളിച്ച് ചോദിച്ചത്…

പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം…!!! നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!? കിട്ടിയ കേസും വാങ്ങി ജയിലിലും കിടന്നു നരകിച്ച് കഷ്ടപ്പെട്ട് ജാമ്യമെടുത്ത് വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങുമോ?!! എനിക്കത് പറ്റില്ല… ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താഴെ ഭൂമിയുമാണ്…

ഇനിയൊരിക്കലും പഴയതുപോലെയായിരിക്കില്ല കാര്യങ്ങളെന്ന് ബോധ്യമുള്ളവന് ഭയപ്പെടേണ്ടതില്ല. മകനുണ്ടായതിന് ശേഷം യാതൊരബദ്ധത്തിലും ചെന്ന് ചാടാതെ ജാഗ്രത പാലിച്ച് നടന്നിരുന്ന എനിക്ക്
അവന്റെ സാന്നിധ്യം പോലും അന്യമാക്കുന്നവിധം ഒരു പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട വേദന

ഞാനെങ്ങനെ പ്രകടിപ്പിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.??! അയാൾക്ക് തുറന്ന കത്തെഴുതിയതിൽ തിരുത്തേണ്ടി വന്ന രണ്ട് വരികളിൽ മാത്രമേ എനിക്ക് കുറ്റബോധമുണ്ടായിട്ടുള്ളൂ.., അതൊരു ഭീഷണിക്കത്ത് ആക്കിമാറ്റിയത് മാധ്യമങ്ങളും പൊലീസുമാണ്. പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല എന്നതിന്റെയർത്ഥം കൊന്നുകളയുമെന്നാണെന്ന് വിധിച്ചത് വായിച്ചവന്റെ തെറ്റാണ്.. പോലീസ് ജോലിയിൽ തുടരാൻ അർഹതയില്ലാത്ത തെറ്റുകാരനായ അയാളുടെ ജോലി കളയിപ്പിക്കും എന്നതാണ് ഞാനർത്ഥമാക്കിയത്…

അതല്ലെങ്കിൽ ഞാനനുഭവിച്ച ദുരിതത്തിന് സമാനമായ, എനിക്ക് തൃപ്തി ലഭിക്കുന്നയൊരു തിരിച്ചടി നൽകുക. അത് ഞാനാഗ്രഹിച്ചാൽ തെറ്റുപറയാനാവുമോ.?? കാലം അത് യാഥാർത്ഥ്യമാക്കട്ടെ…എന്തായാലും രണ്ടാമത് നേടിയ കേസിൽ എനിക്കൊരു കുറ്റബോധവും നഷ്ടബോധവുമില്ല.എന്റെ ത്യാഗം എന്റെ പൂർണ അറിവോടെയും സമ്മതത്തോടെയുമാണെന്ന് ഞാനാശ്വസിക്കും. ആകെ മുങ്ങിയാൽ കുളിരില്ലായെന്നപോലെ നഷ്ടപ്പെടാനിനിയൊന്നുമില്ലാത്തവന്റെ മാനസികാവസ്ഥയാണിപ്പോഴെനിക്ക്.. അതുകൊണ്ട് പ്രതികരണങ്ങൾ പക്വമോ പരിമിതമോ ആയിരിക്കില്ല. നീതിനിഷേധിക്കപ്പെട്ട മനുഷ്യൻ അങ്ങനെയാണ്…

ഏറ്റുവാങ്ങേണ്ടിവരുന്ന ദുരിതങ്ങളെത്ര കഠിനമായിരിക്കുമെന്ന ധാരണ എനിക്കുണ്ട്…“അഴിയെങ്കിൽ അഴി കയറെങ്കിൽ കയറെന്ന”വട്ട് ജയൻ സിദ്ധാന്തമാണെന്റെ പ്രകൃതം. കേരള പൊലീസിനോടെനിക്ക് ബഹുമാനം മാത്രമേയുള്ളൂ. എന്നോട് അന്യായം ചെയ്തയാളോട് മാത്രമേഎനിക്ക് പകയും വൈരാഗ്യവുമുള്ളൂ…കീഴടങ്ങാൻ തുനിഞ്ഞവന്റെ മൂർദ്ധാവിൽ തുപ്പുന്ന പണിയെടുത്തതിന്റെ പ്രതികരണമാണ് ഇന്ന് കണ്ടത്. പടച്ചോനെ മാത്രേ പേടിയുള്ളു, മനുഷ്യന്മാരെയില്ല.!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (29 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends