കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.എം ഇപ്പോള്‍ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാല കാമ്പസിലെ നിയമപഠന വകുപ്പിൽ എൽ.എൽ.എം സ്വാശ്രയ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. താത്പര്യമുള്ളവർ ഇ-പെയ്മെന്റായി 550 രൂപ (എസ്.സി/ എസ്.ടി-350 രൂപ) ഫീ അടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പ്രവേശന പരീക്ഷ ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് പഠന വകുപ്പിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര/ പഞ്ചവത്സര നിയമ ബിരുദം ആണ് യോഗ്യത.
https://www.facebook.com/Malayalivartha