എന്‍ജിനിയറിങ്/ഫാര്‍മസി എന്‍ട്രന്‍സ്: 311 പരീക്ഷാകേന്ദ്രം

2017ലെ കേരള എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷയുടെ ഒരുക്കം പൂര്‍ത്തിയായി. സംസ്ഥാനത്തെ 307 കേന്ദ്രത്തിലും മുംബൈ, ഡല്‍ഹി (രണ്ട് കേന്ദ്രം), ദുബായ് എന്നിവിടങ്ങളിലുമായി 24നും 25നുമാണ് പരീക്ഷ. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എല്ലാ വിദ്യാര്‍ഥികള്‍ക്കും എത്തിച്ചു. പ്രവേശന കാര്‍ഡിന്റെ കളര്‍പ്രിന്റൌട്ടാണ് പരീക്ഷാഹാളില്‍ ഹാജരാക്കേണ്ടത്. ഇതില്‍ വീഴ്ചവരുത്തിയാല്‍ പരീക്ഷ എഴുതാനാകില്ല. പേപ്പര്‍ ഒന്ന് ഫിസിക്സും കെമിസ്ട്രിയും 24നും കണക്ക് 25നും നടക്കും. രാവിലെ പത്തുമുതല്‍ 12.30 വരെയാണ് പരീക്ഷ.
മെഡിക്കല്‍ പ്രവേശനം ഈ വര്‍ഷംമുതല്‍ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയതിനാല്‍ സംസ്ഥാനത്ത് പ്രത്യേക പരീക്ഷയില്ല. മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിനും നീറ്റ് എഴുതിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം നേടാന്‍ കീം അപേക്ഷ സ്വീകരിച്ചിരുന്നു. മെയ് ഏഴിനാണ് നീറ്റ് പരീക്ഷ. നീറ്റ് പരീക്ഷാര്‍ഥികളുടെ എണ്ണക്കൂടുതല്‍ കണക്കിലെടുത്ത് കേരളത്തില്‍ ഇത്തവണ രണ്ടു പരീക്ഷാകേന്ദ്രം അധികമുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍.
https://www.facebook.com/Malayalivartha