സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിനു ഉള്ള പ്രത്യേക പരീക്ഷ മെയ് 28ന്

സംസ്ഥാനത്തെ 120 സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് മാനേജ്മെന്റ് അസോസിയേഷന്റെ പ്രത്യേക പരീക്ഷ മെയ് 28ന്. കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മേല്‍നോട്ട സമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് പ്രത്യേക പരീക്ഷ നടത്തുക. ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് പ്രവേശന പരീക്ഷാ കമീഷണര്‍ ആണ്.
സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളില്‍ ഒട്ടേറെ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരം പ്രത്യേക പരീക്ഷ നടത്തിയിരുന്നെങ്കിലും 1500 വിദ്യാര്‍ഥികള്‍ മാത്രമാണ് കടമ്പകടന്നത്. തുടര്‍ന്ന് പ്രവേശന കമീഷണറുടെ റാങ്ക് ലിസ്റ്റില്‍നിന്നും പ്രവേശനം നടത്തുകയായിരുന്നു.
ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനു കീഴിലെ കോളേജുകള്‍ ഈ പരീക്ഷയില്‍ പങ്കെടുക്കുന്നില്ല.www.ksfecma.com എന്ന മാനേജ്മെന്റ് അസോസിയേഷന്റെ വെബ്സൈറ്റ് വഴി മെയ് 15 വരെ അപേക്ഷിക്കാം.മെയ് 18ന് അപേക്ഷകരുടെ വിവരങ്ങള്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് അസോസിയേഷന്‍ കൈമാറണം. മെയ് 20 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാനാകും.
28നു നടക്കുന്ന പരീക്ഷയുടെ ഫലം ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. അസോസിയേഷനു കീഴിലെ കോളേജുകളിലേക്ക് ഓണ്‍ലൈനായി അലോട്ട്മെന്റ് നടത്തും. 120 വീതം മാര്‍ക്കിനുള്ള മാത്സ്, ഫിസിക്സ്-കെമിസ്ട്രി വിഷയങ്ങളില്‍ രണ്ടു പരീക്ഷയാണുള്ളത്. രണ്ടര മണിക്കൂറാണ് പരീക്ഷ. മെയ് 28നു രാവിലെ 10 മുതല്‍ 12.30 വരെ മാത്സ് പരീക്ഷയും ഉച്ചയ്ക്കു ശേഷം രണ്ടുമുതല്‍ 4.30 വരെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും നടക്കും. പരീക്ഷയില്‍ രണ്ട് പേപ്പറിലും 10 മാര്‍ക്ക് വീതം ലഭിക്കുന്നവര്‍ പ്രവേശനത്തിന് യോഗ്യത നേടും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ഒന്നിച്ച് 45 ശതമാനം മാര്‍ക്ക് ലഭിക്കുകയും വേണം.
https://www.facebook.com/Malayalivartha