ഹിന്ദി പ്രാധ്യാപക് പരീക്ഷ –2017ന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ)/ ജൂനിയർ ട്രാൻസ്‌ലേറ്റർ/ സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ)/ ഹിന്ദി പ്രാധ്യാപക് പരീക്ഷ –2017ന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 15ന് പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് അഞ്ച്.
പ്രായം: 2017 ജനുവരി ഒന്നിന് 30 വയസ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഇളവ് ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്‌തഭടൻമാർക്കും വനിതകൾക്കും ഫീസ് ആവശ്യമില്ല. www.ssconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയതിനു ശേഷം വേണം അപേക്ഷിക്കാം.
https://www.facebook.com/Malayalivartha