എൻ.ഐ.ടി യിൽ അവസരം

ആന്ധ്രപ്രദേശ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 73 ഒഴിവുകളാണുള്ളത് .
അസിസ്റ്റൻറ് രജിസ്ട്രാര്‍ -1,അസിസ്റ്റൻറ്ലൈബ്രേറിയന്‍ -1, എസ്‌എഎസ് ഓഫീസര്‍ -1, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ -1, മെഡിക്കല്‍ ഓഫീസര്‍ -1, സെക്യൂരിറ്റി ഓഫീസര്‍ -1, ടെക്നിക്കല്‍ അസി./ ജൂനിയര്‍ എന്‍ജിനിയര്‍/എസ്‌എഎസ് അസി./സീനിയര്‍ ഫാര്‍മസിസ്റ്റ് -15, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റൻറ്- 5, ടെക്നീഷ്യന്‍/ ലബോറട്ടറി അസി./വര്‍ക് അസിസ്റ്റൻറ്- 15, സീനിയര്‍ ടെക്നീഷ്യന്‍/ സീനിയര്‍ വര്‍ക് അസിസ്റ്റൻറ്- 5, സൂപ്രണ്ടന്റ്/ അക്കൗണ്ടന്റ് 05, ജൂനിയര്‍ അസിസ്റ്റൻറ് -9, സീനിയര്‍ അസിസ്റ്റൻറ്- 2, സ്റ്റെനോഗ്രാഫര്‍ -1, സെക്യൂരിറ്റി ഗാര്‍ഡ്/ അറ്റന്‍ഡന്റ്/ മാലി(ഹയര്‍സ്കെയില്‍) -10 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷാ ഫോം വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.ഇത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം
അപേക്ഷ Director, National Institute of Technology, Andhra Pradesh, Sri Akula Gopayya Institute of Engineering Technology Campus, Prathipadu, Opp. 3F Industries,Tadepalligudem Mandal, West Godavari District - 534101, INDIA എന്ന വിലാസത്തില്‍
അയയ്‌ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലുള്ള വിജ്ഞാപനം സന്ദർശിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 15മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.nitandhra.ac.in
https://www.facebook.com/Malayalivartha