ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.അസിസ്റ്റൻഡ് ഫോർമാൻ ,ഗ്രൂപ്പ് ലീഡർ,ഫോർമാൻ,സൂപ്പർവൈസർ ഇൻ പ്രോജക്ട് ആൻഡ് എൻജിനീയറിങ്,സീനിയർ സ്പെഷ്യലിസ്റ്റ്,ഗ്രാജുവേറ്റ് സീനിയർ ടെക്നിക്കൽ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.1.അസിസ്റ്റൻഡ് ഫോർമാൻ 15000 ദിർഹം വരെ ശമ്പളമായി ലഭിക്കുന്നതാണ്.യോഗ്യത: ഇതേ ഫീൽഡിൽ മൂന്നുമുതൽ അഞ്ചുവരെ യോഗയാനന്തര പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം,കംപ്യുട്ടർ പരിജ്ഞാനം അനിവാര്യം,എം.എസ്. ഓഫീസ് കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.സാധുതയുള്ള ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം.ഈ തസ്തികയിലേക്ക് സ്ഥിരനിയമനമായിരിക്കും ഉണ്ടായിരിക്കുക.2.ഗ്രൂപ്പ് ലീഡർ യോഗ്യത: ഇതേ ഫീൽഡിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.കൂടാതെ സാധുതയുള്ള യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് അനിവാര്യമാണ്.ഈ തസ്തികയിലേക്ക് സ്ഥിരനിയമനമായിരിക്കും ഉണ്ടായിരിക്കുക.3.ഫോർമാൻ 15000 ദിർഹം വരെ ശമ്പളമായി ലഭിക്കുന്നതാണ്.യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം കൂടാതെ സാധുതയുള്ള യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം.ഈ തസ്തികയിലേക്ക് സ്ഥിരനിയമനമായിരിക്കും ഉണ്ടായിരിക്കുക.4.സൂപ്പർവൈസർ - പ്രോജക്ട് ആൻഡ് എൻജിനീയറിങ്15000 ദിർഹം വരെ ശമ്പളമായി ലഭിക്കുന്നതാണ്.യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം കൂടാതെ ഇതേ ഫീൽഡിൽ നിന്നുള്ള പ്രവൃത്തിപരിചയം അനിവാര്യമാണ്.ഈ തസ്തികയിലേക്ക് സ്ഥിരനിയമനമായിരിക്കും ഉണ്ടായിരിക്കുക.5.സീനിയർ സ്പെഷ്യലിസ്റ്റ് യോഗ്യത: ഇലക്ട്രിക്കൽ വിഷയത്തിൽ ഡിഗ്രി.എം.എസ്‌സി ,ഇല്ലെങ്കിൽ പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.കൂടാതെ ഇതേ ഫീൽഡിൽ 10 വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.കൂടുതൽ യോഗ്യതകൾ വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനത്തിൽ ഉണ്ടായിരിക്കുന്നതാണ്.ഈ തസ്തികയ്ക്ക് ഹെഡ് ഓഫീസിലേക്കാകും നിയമനം ഉണ്ടായിരിക്കുക.6.ഗ്രാജുവേറ്റ് സീനിയർ ടെക്നിക്കൽ ഈ തസ്തികയ്ക്ക് 1500 ദിർഹം വരെ ശമ്പളമായി ലഭിക്കുന്നതാണ്.യോഗ്യത, തൊഴിൽ വിശദാ൦ശങ്ങൾ എന്നിവ വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobsindubaie.com എന്ന വെബ്‌സൈറ്റുവഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.വെബ്‌സൈറ്റ് ലിങ്ക്http://jobsindubaie.com/vacancies-dubai-electricity-and-water-authority/