Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

42 കാബിന്‍ ക്രൂ ഉള്‍പ്പെടെ എയര്‍ ഇന്ത്യയില്‍ 109 അവസരം; ഏപ്രില്‍ 19 വരെ അപേക്ഷിക്കാം......

16 APRIL 2019 12:41 PM IST
മലയാളി വാര്‍ത്ത

എയര്‍ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസില്‍ 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായാണ് ഒഴിവുകൾ. ഇതില്‍ 42 ഒഴിവുകള്‍ കാബിൻ ക്രൂ തസ്തികയിലും 27 ഒഴിവ് സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയിലുമാണ്.


കാബിന്‍ ക്രൂ: ഈ തസ്തികയിലേക്ക് അവിവാഹിതർ മാത്രം അപേക്ഷിച്ചാൽ മതി . നോര്‍ത്തേണ്‍ 11 (പുരുഷന്‍ 6, സ്ത്രീ 5), ഈസ്റ്റേണ്‍ 6 (പുരുഷന്‍ 3, സ്ത്രീ 3), സതേണ്‍ 25 (പുരുഷന്‍ 12, സ്ത്രീ 13) എന്നിങ്ങനെയാണ് ഓരോ റീജണിലെയും ഒഴിവുകള്‍ (ആകെ 42 ഒഴിവ്). ഒരാള്‍ക്ക് ഒരു റീജണിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ..

പ്രായം: 18 വയസ്സുമുതൽ -27 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്‌ (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ബാധകം).

യോഗ്യത: പ്ലസ്ടു. ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ ത്രിവത്സര ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിര്‍ദിഷ്ട ശാരീരികയോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി): ജഗദല്‍പുര്‍, ഗുല്‍ബര്‍ഗ, മൈസൂരു, അമരാവതി, കെഷോദ്, ജര്‍സുഗുഡ, റൂര്‍ക്കല, കോട്ട, ഖരഗ്പുര്‍ എന്നീ സ്റ്റേഷനുകളില്‍ മൂന്നുവീതം ഒഴിവാണുള്ളത് (ആകെ 27 ഒഴിവുകള്‍)..

ശമ്പളം: 21,371 രൂപ. ഉയര്‍ന്ന പ്രായം: 30 വയസ്സ് (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ബാധകം)..
സ്റ്റേഷന്‍ മാനേജര്‍: 9 ഒഴിവുകള്‍ (ജഗദല്‍പുര്‍, ഗുല്‍ബര്‍ഗ, മൈസൂരു, അമരാവതി, കെഷോദ്, ജര്‍സുഗുഡ, റൂര്‍ക്കല, കോട്ട, ഖരഗ്പുര്‍ എന്നീ സ്റ്റേഷനുകളില്‍ ഓരോ ഒഴിവുവീതം)

ഓഫീസര്‍: 10 ഒഴിവ് (എം.എം.ഡി.-5, സ്ലോട്‌സ്-1, കസ്റ്റമര്‍ കെയര്‍-1, പാസഞ്ചര്‍ സെയില്‍സ്-3). പാസഞ്ചര്‍ സെയില്‍സ് വിഭാഗത്തില്‍ ഡല്‍ഹിയില്‍ രണ്ടും ഹൈദരാബാദ് സ്റ്റേഷനില്‍ ഒന്നും ഒഴിവാണുള്ളത്. അസിസ്റ്റന്റ് ഓഫീസര്‍ (ഓഫീസര്‍ മാനേജ്മെന്റ്): 3 (ഡല്‍ഹി).
കോള്‍സെന്റര്‍ മോണിറ്ററിങ് യൂണിറ്റ്: 3 (അസി. മാനേജര്‍, ഓഫീസര്‍, ബി.പി.ഒ. ടീം ലീഡര്‍ -ഓരോ ഒഴിവ് വീതം)

മേല്‍പ്പറഞ്ഞവ കൂടാതെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, അസി. ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ട്രെയിനിങ്), ചീഫ്/ എ.ജി.എം. ഓഫ് എം.എം.ഡി., അസി. ജനറല്‍ മാനേജര്‍ , അസി. ജനറല്‍ മാനേജര്‍ (റവന്യൂ മാനേജ്മെന്റ്), സീനിയര്‍ മാനേജര്‍ (ലെയ്സണ്‍ ഓഫീസര്‍), സീനിയര്‍ മാനേജര്‍ (പേഴ്സണല്‍), ബിസിനസ് അനലിസ്റ്റ് (സീനിയര്‍ മാനേജര്‍,സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്), മാനേജര്‍ (പേഴ്സണല്‍), മാനേജര്‍ (ഫിനാന്‍സ്), മാനേജര്‍ (കാറ്ററിങ്), മാനേജര്‍ റിസര്‍വേഷന്‍ പ്രൊസീജേഴ്സ്, മാനേജര്‍ പ്രൈസിങ് അനലിസ്റ്റ്, മാനേജര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഓഫീസര്‍ (സെക്യൂരിറ്റി) തസ്തികകളില്‍ ഓരോ ഒഴിവുവീതവും ഉണ്ട്. ഈ ഒഴിവുകള്‍ ഡല്‍ഹിയിലാണ്

അപേക്ഷിക്കേണ്ട വിധം: www.airindia.com എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി അപേക്ഷിക്കുക. കാബിന്‍ ക്രൂ തസ്തികയിലേക്ക് ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

മറ്റ് തസ്തികകളിലേക്ക് വെബ്സൈറ്റിലെ അപേക്ഷാഫോം ഡൗണ്‍ലോഡ്‌ചെയ്ത് പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതവും അയയ്ക്കണം. അപേക്ഷാ ഫീസ്: സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയില്‍ ആയിരം രൂപയും മറ്റ് തസ്തികകളില്‍ 1500 രൂപയുമാണ് അപേക്ഷാഫീസ് (എസ്.ടി., എസ്.ടി. വിഭാഗക്കാര്‍ക്ക് ബാധകമല്ല).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഏപ്രില്‍ 19

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends