Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം : ശമ്പളം 25,500 - 81,100 രൂപ

25 APRIL 2019 11:12 AM IST
മലയാളി വാര്‍ത്ത

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.) ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 267 ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം 1072 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി., പ്ലസ് ടു, ഐ.ടി.ഐ. യോഗ്യതയുളളവർക്ക് ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാം

1. ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, റേഡിയോ ആന്‍ഡ് ടി.വി./ ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ഡേറ്റാ പ്രിപ്പറേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ സോഫ്റ്റ് വെയർ /ജനറല്‍ ഇലക്ട്രോണിണിക്‌സ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രേഡുകളില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.

2. ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, റേഡിയോ ആന്‍ഡ് ടി.വി./ ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ഡേറ്റാ പ്രിപ്പറേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ സോഫ്റ്റ് വെയർ /ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/ഇന്‍ഫോ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോണിക്‌സ് സിസ്റ്റം മെയിന്റനന്‍സ്/കോമണ്‍ എക്വിപ്‌മെന്റ് മെയിന്റനന്‍സ്/കംപ്യൂട്ടര്‍ ഹാർഡ് വെയർ /നേടി വർക്ക് ടെക്‌നീഷ്യന്‍/മെക്കാട്രോണിക്‌സ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രേഡുകളില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.
നിര്‍ദിഷ്ട ശാരീരിക യോഗ്യത ഇരു തസ്തികകള്‍ക്കും ബാധകമാണ്.

ശാരീരികക്ഷമത പുരുഷന്മാര്‍: ഉയരം: 168 സെന്റീമീറ്റര്‍, നെഞ്ചളവ്: 80-85 സെന്റീമീറ്റര്‍, ഉയരത്തിനൊത്ത തൂക്കം. സ്ത്രീകള്‍: ഉയരം: 157 സെന്റീമീറ്റര്‍, നെഞ്ചളവ് ബാധകമല്ല, ഉയരത്തിനൊത്ത തൂക്കം. പുരുഷന്‍മാര്‍ക്കുള്ള ശാരീരിക ക്ഷമതാ പരിശോധനയില്‍ 6.5 മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 3.65 മീറ്റര്‍ ലോങ്ജമ്പ്, 1.2 മീറ്റര്‍ ഹൈജമ്പ് എന്നിവയുണ്ടാകും.
നാല് മിനിറ്റില്‍ 800 മീറ്റര്‍ ഓട്ടം, 9 അടി ലോങ്ജമ്പ്, 3 അടി ഹൈജമ്പ് എന്നിവയാണ് സ്ത്രീകള്‍ക്കുള്ള ശാരീരികക്ഷമതാ പരിശോധനയിലുണ്ടാകുക.

ഒ.എം.ആര്‍. പരീക്ഷ......
എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരിശോധന, ഇംഗ്ലീഷിലുള്ള ഡിക്റ്റേഷന്‍ ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂര്‍ നീളുന്ന ആദ്യഘട്ട ഒ.എം.ആര്‍. പരീക്ഷയില്‍ ഫിസിക്‌സ്(80) മാര്‍ക്ക്, മാത്തമാറ്റിക്‌സ്(40 മാര്‍ക്ക്), കെമിസ്ട്രി (40 മാര്‍ക്ക്), ഇംഗ്ലീഷ്, ജി.കെ. (40 മാര്‍ക്ക്) എന്നീ വിഷയങ്ങളില്‍നിന്നുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും.
ജൂലായ് 28-നാണ് എഴുത്തു പരീക്ഷ. ഒക്ടോബര്‍ ഒന്‍പത് മുതല്‍ നാല് ദിവസങ്ങളിലായി സര്‍ട്ടിഫിക്കറ്റ് പരിശോധന, ശാരീരികക്ഷമതാ പരിശോധന എന്നിവ നടക്കും. നവംബര്‍ 24 മുതല്‍ രണ്ടാംഘട്ടമായ വിവരണാത്മക പരീക്ഷയും 2020 ജനുവരി 30 മുതല്‍ വൈദ്യപരിശോധനയും നടക്കും. ശമ്പളം: 25,500 - 81,100 രൂപ പ്രായം: 12.06.2019-ന് 18-25 വയസ്സ് അവസാന തീയതി - ജൂണ്‍ 12

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://recruitment.bsf.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends