യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതാന്‍ 6.25 ലക്ഷം പേര്. കണ്ഫര്മേഷന് നല്‍കിയവര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
വരുന്ന സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6.25 ലക്ഷം പേര്. പരീക്ഷ ജൂണ്‍ 15-ന് മാത്രമായി നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. കൂടുതല്‍പേര്‍ പരീക്ഷയെഴുതാന്‍ സന്നദ്ധത അറിയിച്ചാല്‍ രണ്ടുദിവസങ്ങളിലായി പരീക്ഷ നടത്താന്‍ കമ്മിഷന് ആലോചിച്ചിരുന്നു. എന്നാല്‍ 6,25,477 പേര് മാത്രമാണ് പരീക്ഷയെഴുതുമെന്ന് ഉറപ്പ് നല്‍കിയത്..ഇത്രയും പേർക്ക് ഒരു ദിവസം തന്നെ പരീക്ഷ നടത്താനുള്ള സംവിധാനം നിലവിലുണ്ടെന്ന് പി എസ് സി അറിയിച്ചു.
മൊത്തം 7,53,119 അപേക്ഷകൾ ലഭിച്ചിരുന്നെങ്കിലും 1,27,642 പേര് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിൽ അവരുടെ അപേക്ഷ പി.എസ്.സി. അസാധുവാക്കി. കണ്ഫര്മേഷന് നല്‍കിയവര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ബിരുദതല തസ്തികകള്‍ക്കുള്ള പൊതുപാഠ്യപദ്ധതിയനുസരിച്ചാണ് സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷ നടത്തുന്നത്.
നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി 2019-ഓഗസ്റ്റ് ഒമ്പതിന് പൂര്‍ത്തിയാകും. പിറ്റേന്നുതന്നെ പുതിയ റാങ്ക്പട്ടിക നിലവില്‍വരുന്ന വിധത്തിലുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha