Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 183 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; നിയമനം റാങ്ക്‌ ലിസ്റ്റ് പ്രകാരം

05 MAY 2019 08:16 PM IST
മലയാളി വാര്‍ത്ത

153 ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, എട്ട് സെക്രട്ടറി, 14 ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 183 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍നിന്ന് സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.

പ്രായപരിധി: 01-01-2019-ല്‍ 18-40 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടന്മാര്‍ക്കും മൂന്നു വര്‍ഷത്തെ ഇളവും അംഗപരിമിതര്‍ക്ക് 10 വര്‍ഷത്തെ ഇളവും ലഭിക്കും.

ഏതെങ്കിലും ഒരു സംഘത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന ജില്ലയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത സംഘത്തിലെ ഇന്റര്‍വ്യൂവിന് ലഭിക്കാവുന്ന പരമാവധി 15 മാര്‍ക്കിനുപുറമേ അധിക ആനുകൂല്യമായി 5 മാര്‍ക്ക് കൂടി ലഭിക്കും. അപേക്ഷാഫോമില്‍ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും ഇന്റര്‍വ്യൂ സമയത്ത്, ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.

ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാം. ഒരു സംഘത്തിലേക്ക്/തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 150 രൂപയാണ് ഫീസ് (എസ്.സി./എസ്.ടി. വിഭാഗത്തിന് 50 രൂപ). അധികമായി അപേക്ഷിക്കുന്ന ഓരോ സംഘത്തിനും/തസ്തികയ്ക്കും 50 രൂപ അധികമായി അടയ്ക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികയ്ക്കും/ സംഘത്തിലേക്കും അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ഡിമാന്‍ഡ് ഡ്രാഫ്റ്റും മതി.

അപേക്ഷാ ഫീസ് ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ ബ്രാഞ്ചുകളില്‍ ചെലാന്‍ വഴി നേരിട്ട് അടയ്ക്കാം. അതിനാവശ്യമായ ചെലാന്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ അപേക്ഷാഫോമിനൊപ്പം കൊടുത്തിട്ടുണ്ട്. അല്ലെങ്കില്‍ ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍നിന്ന് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ക്രോസ് ചെയ്ത സി.ടി.എസ്. പ്രകാരം മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ. അക്കൗണ്ടില്‍ പണമടച്ചതിന്റെ ചെലാന്‍ രസീത്/ഡിമാന്‍ഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. ആ വിവരം അപേക്ഷയില്‍ പ്രത്യേകം കാണിക്കണം. വിജ്ഞാപന തീയതിക്ക് ശേഷം എടുക്കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ അതത് പരീക്ഷയ്ക്കായി ഫീസിനത്തില്‍ പരിഗണിക്കുകയുള്ളൂ.

തസ്തിക, യോഗ്യത, സംഘങ്ങളുടെ വിലാസം, ഒഴിവുകള്‍ തുടങ്ങിയവ ഈ ആഴ്ചയിലെ തൊഴില്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷയുടെ മാതൃക സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ http://www.csebkerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയില്‍ത്തന്നെ മേയ് 24-ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കേണ്ടതാണ്.

വിലാസം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, തിരുവനന്തപുരം-695001. ഫോണ്‍: 0471-2468690, 2468670.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends