Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്


നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍


ഫോണില്‍പ്പോലും സിനിമ പിടിക്കുന്ന കാലമാണിത്; ആദ്യകാല സിനിമാ നിര്‍മാതാക്കളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാക്കാന്‍ ഇപ്പോള്‍ വിഷമമായിരിക്കും!! ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല- മമ്മൂട്ടി


പത്തൊമ്പതുകാരിയായ കാമുകിയെ മുഖം വികൃതമാക്കി തലതകര്‍ത്ത് ക്രൂര കൊലപാതകം; മുഹൂർത്തം നോക്കി കാത്തിരുന്നിട്ടും ഇരുവർക്കുമിടയിൽ സംഭവിച്ചത്...


ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; ഇനിയും ഈ നാണക്കേട് സഹിക്കാനാവില്ല!! പരക്കുനി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതി ഒത്തുതീർപ്പിൽ

കൊച്ചി ഉദ്യോഗമണ്ഡലിലെ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) വിവിധ തസ്തികകളിലേക്കായി 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 79 എണ്ണം ടെക്നീഷ്യന്റെയും 51 എണ്ണം മാനേജ്മെന്റ് ട്രെയിനിയുടെയുമാണ്.

13 MAY 2019 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്-IV തസ്തികയില്‍ ഒഴിവുകൾ

ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂലായ് 21

ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ റിക്രൂട്ട്മെന്റ് അസസ്മെന്റ് സെന്റർ 40 സയന്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാറ്ററൽ റിക്രൂട്ട്മെന്റാണ്. ഒന്നാം ക്ലാസ്സിലെ എൻജിനിയറിങ് ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം

കൊച്ചി ഉദ്യോഗമണ്ഡലിലെ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) വിവിധ തസ്തികകളിലേക്കായി 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 79 എണ്ണം ടെക്നീഷ്യന്റെയും 51 എണ്ണം മാനേജ്മെന്റ് ട്രെയിനിയുടെയുമാണ്.

ഇവ കൂടാതെ ഉള്ള ഒഴിവുകൾ ഇനി പറയും പ്രകാരം
അസി. ജനറല്‍ മാനേജര്‍ (ഡിസൈന്‍-സിവില്‍) 1, സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ് ഡിസൈന്‍, എച്ച്.ആര്‍., മെറ്റീരിയല്‍സ്, ലീഗല്‍) 10 ഒഴിവുകൾ ,അസിസ്റ്റന്റ് കമ്പനി സെക്രട്ടറി 1, മെഡിക്കല്‍ ഓഫീസര്‍ 1, ഡെപ്യൂട്ടി, അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ്) 12 ഒഴിവുകൾ , ഓഫീസര്‍ (അഡ്മിനിസ്ട്രേഷന്‍, ഹിന്ദി) 13, ഡ്രോട്‌സ്മാന്‍ 3 ഒഴിവുകൾ ഉണ്ട്.

ക്രാഫ്റ്റ്സ്മാന്‍ (ഫിറ്റര്‍-കം മെക്കാനിക്, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റേഷന്‍)തസ്തികകളിലേക്കായി 27 ഒഴിവുകൾ കണക്കാക്കിയിട്ടുണ്ട്.,

റിഗ്ഗര്‍ ഹെല്‍പ്പര്‍ 8, ഹെവി എക്വിപ്മെന്റ് ഓപ്പറേറ്റർ 5, അസിസ്റ്റന്റ് (ജനറല്‍, ഫിനാന്‍സ്) 18, ഡിപ്പോ അസിസ്റ്റന്റ് 20, ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ് 4,സ്റ്റെനോഗ്രാഫര്‍ 10, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ 1, നഴ്സ് 6, കാന്റീന്‍ സൂപ്പര്‍വൈസര്‍ 4 എന്നീ ഒഴിവുകൾക്ക് പുറമെ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ച ഒഴിവുകളുമുണ്ട്. ......

ഒഴിവുകൾ കേരളത്തിന് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒഴിവുകളും അഖിലേന്ത്യാതലത്തിലുള്ള ഒഴിവുകളുമായി തരം തിരിച്ചിട്ടുണ്ട്.

കേരളത്തിലെ ഒഴിവുകളിൽ പെടുന്നത് ഡ്രോട്‌സ്മാന്‍, ക്രാഫ്റ്റ്സ്മാന്‍ (ഫിറ്റര്‍-കം-മെക്കാനിക്, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റേഷന്‍), റിഗ്ഗര്‍ ഹെല്‍പ്പര്‍, ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റര്‍, ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, സാനിറ്ററി ഇന്‍സ്പെക്ടര്‍, നഴ്സ്, കാന്റീന്‍ സൂപ്പര്‍വൈസര്‍ എന്നിവയാണ് .

അസിസ്റ്റന്റ്- (ജനറല്‍, ഫിനാന്‍സ്), ഡിപ്പോ അസിസ്റ്റന്റ് എന്നിവ കേരളം ഉള്‍പ്പെടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒഴിവാണ്. മറ്റുള്ളവ അഖിലേന്ത്യാതലത്തിലുള്ളവയാണ്.

ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത, പ്രായം എന്നിവ

ടെക്നീഷ്യന്‍: (പ്രോസസ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍): ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ഡിപ്ലോമ. പ്രോസസ്സിലേക്ക് കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ബിരുദധാരികള്‍ക്കും അപേക്ഷിക്കാം). രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അതേസമയം
എസ്.സി./ എസ്.ടി. വിഭാഗ ക്കാര്‍ക്ക് പ്രവൃത്തിപരിചയമില്ലെങ്കിലും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തില്‍ ഇവരെ ടെക്നീഷ്യന്‍-കം-ട്രെയിനിയായി നിയമിക്കും. ഉയര്‍ന്ന പ്രായം 35 വയസ്സ്.

മാനേജ്മെന്റ് ട്രെയിനി: (കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഫുള്‍ടൈം എന്‍ജിനീയറിങ് ബിരുദം ഉള്ളവരായിരിക്കണം. .
ഉയര്‍ന്ന പ്രായം-26 വയസ്സ് .

(മാര്‍ക്കറ്റിങ്): 60 ശതമാനം മാര്‍ക്കോടെ ഫുള്‍ ബി.എസ്സി. അഗ്രികള്‍ച്ചറും മാനേജ്മെന്റില്‍ ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമയും. ഉയര്‍ന്ന പ്രായം 28 വയസ്സ്.

(എച്ച്.ആര്‍.): എച്ച്.ആര്‍./ പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ ലേബര്‍ വെല്‍ഫെയര്‍/ പേഴ്സണല്‍, എച്ച്.ആര്‍. മാനേജ്മെന്റ് സ്പെഷ്യലൈസേഷനോടെയുള്ള സോഷ്യല്‍ വര്‍ക്ക്/ ബിസിനസ് മാനേജ്മെന്റ് ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ

മെറ്റീരിയല്‍സ്): ബിസിനസ് മാനേജ്മെന്റ് ഉള്‍പ്പെട്ട ഏതെങ്കിലും വിഷയത്തില്‍ ഫുള്‍ ടൈം, ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേഷന്‍/ എന്‍ജിനീയറിങ് ഡിഗ്രി/ മാനേജ്മെന്റില്‍ 60 ശതമാനം മാര്‍ക്കോടെ ദ്വിവത്സര, ഫുള്‍ ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ.. ഉയര്‍ന്ന പ്രായം 26 വയസ്സ്. .

ക്രാഫ്റ്റ്സ്മാന്‍ (ഫിറ്റര്‍ കം മെക്കാനിക്, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റേഷന്‍): പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രവൃത്തിപരിചയം ഇല്ലാത്തവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 35 വയസ്സ്. .

സ്റ്റെനോഗ്രാഫര്‍: ബിരുദം, ടൈപ്പ് റൈറ്റിങ് ഹയര്‍ (ഇംഗ്ലീഷ്) കെ.ജി.ടി.ഇ./ തത്തുല്യം, ഷോര്‍ട്ട് ഹാന്‍ഡ് ലോവര്‍ (ഇംഗ്ലീഷ്), അല്ലെങ്കില്‍ കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമ. കംപ്യൂട്ടറിലും വേഡ് പ്രോസസിങ്ങിലും അറിവ് വേണം. ഉയര്‍ന്ന പ്രായം 35 വയസ്സ്..

നഴ്സ്: പത്താംക്ലാസ് വിജയവും നഴ്സിങ് ഡിപ്ലോമയും (സ്റ്റേറ്റ് രജിസ്ട്രേഷന്‍), മൂന്നുവര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്

ഡ്രോട്ട്സ്മാന്‍: ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം. സി.എ.ഡി.യില്‍ പ്രാവീണ്യം വേണം. ഉയര്‍ന്ന പ്രായം 35 വയസ്സ്.

റിഗ്ഗര്‍ ഹെല്‍പ്പര്‍: പത്താംക്ലാസ് വിജയം, അഞ്ചുവര്‍ഷത്തെ പരിചയം. നല്ല ശാരീരികശേഷി ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായം 35 വയസ്സ്.

ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റര്‍: പത്താംക്ലാസ് വിജയം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും അഞ്ചുവര്‍ഷത്തെ പരിചയവും. ഉയര്‍ന്ന പ്രായം 38 വയസ്സ്..

അസിസ്റ്റന്റ് -ജനറല്‍: 50 ശതമാനം മാര്‍ക്കോടെ ആര്‍ട്സ്/ സയന്‍സ്/ കൊമേഴ്സ്/ മാനേജ്മെന്റ് ബിരുദം, ഓഫീസ് ഓട്ടോമേഷന്‍ സിസ്റ്റംസ്, വേഡ് പ്രോസസ്സിങ്, സ്പ്രഡ് ഷീറ്റ് (എം.എസ്. വേഡ്, എം.എസ്. എക്‌സല്‍) ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ അറിവ്. ഉയര്‍ന്ന പ്രായം 35 വയസ്സ്.

ഡിപ്പോ അസിസ്റ്റന്റ്: 50 ശതമാനം മാര്‍ക്കോടെ ആര്‍ട്സ്/ സയന്‍സ്/ കൊമേഴ്സ് ബിരുദം. പ്രാദേശിക ഭാഷ അറിയണം. ഉയര്‍ന്ന പ്രായം 35 വയസ്സ്.

ഡേറ്റാ പ്രോസസ്സിങ് അസിസ്റ്റന്റ്: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദം. അല്ലെങ്കില്‍ മാത്‍സ് , സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പെട്ട സയന്‍സ് ബിരുദം, കുറഞ്ഞത് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ കോഴ്സ്. അല്ലെങ്കില്‍ കൊമേഴ്സ് ബിരുദവും കുറഞ്ഞത് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ കോഴ്സും. ഉയര്‍ന്ന പ്രായം 35 വയസ്സ്.

സാനിറ്ററി ഇന്‍സ്‌പെക്ടര്‍: പത്താംക്ലാസ് വിജയം, ഡിപ്ലോമ ഇന്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്സ്, അഞ്ചുവര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ......

കാന്റീന്‍ സൂപ്പര്‍വൈസര്‍: പത്താംക്ലാസ് വിജയം, കാറ്ററിങ്ങില്‍ കുറഞ്ഞത് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്, അഞ്ചുവര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്..

അസി.ജനറല്‍ മാനേജര്‍ (ഡിസൈന്‍ സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫുള്‍ടൈം ഡിഗ്രിയും 13 വര്‍ഷത്തെ പരിചയവും. സ്ട്രക്ചറല്‍ ഡിസൈനില്‍ എം.ടെക്കുകാര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായം: 48 വയസ്സ്.

സീനിയര്‍ മാനേജര്‍ (ഡിസൈന്‍-മെക്കാനിക്കല്‍- പൈപ്പിങ്, ഡിസൈന്‍ മെക്കാനിക്കല്‍-പി.സി.ഇ., ഡിസൈന്‍ ഇലക്ട്രിക്കല്‍, ): മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫുള്‍ ടൈം ബിരുദം 9 വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം: 45 വയസ്സ്.

സീനിയര്‍ മാനേജര്‍ (മെറ്റീരിയല്‍സ്): ഫുള്‍ടൈം എന്‍ജിനീയറിങ് ഡിഗ്രി/ ഏതെങ്കിലും വിഷയത്തില്‍ ഫുള്‍ടൈം ദ്വി വത്സര പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ ഡിപ്ലോമ (മാനേജ്മെന്റ്), 9 വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം: 45 വയസ്സ്. സീനിയര്‍ മാനേജര്‍ (ലീഗല്‍): നിയമത്തില്‍ ഫുള്‍ ടൈം ബിരുദം, 9 വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം- 45 വയസ്സ്.

അസിസ്റ്റന്റ് കമ്പനി സെക്രട്ടറി: ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ (എ.സി.എസ്.) അസോസിയേറ്റ് മെമ്പര്‍ഷിപ്പ്, 9 വര്‍ഷത്തെ പരിചയം ..ഉയര്‍ന്ന പ്രായം 45 വയസ്സ്.


മെഡിക്കല്‍ ഓഫീസര്‍: എം.ബി.ബി.എസ്., ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍/ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയില്‍ ഹെല്‍ത്തില്‍ കുറഞ്ഞത് 3 മാസം ദൈര്‍ഘ്യമുള്ള സ്റ്റേറ്റ് ഗവ. അംഗീകാരമുള്ള ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ തത്തുല്യം. ഒരു വര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം: 35

ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ് ): ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സി.എ. അല്ലെങ്കില്‍ സി.എം.എ./ ഐ.സി.ഡബ്ല്യു.എ. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ), നാലുവര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 38 വയസ്സ്.

അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ്): ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള സി.എ. അല്ലെങ്കില്‍ സി.എം.എ./ ഐ.സി.ഡബ്ല്യു.എ. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ).

ഓഫീസര്‍ (അഡ്മിനിസ്ട്രേഷന്‍): ഏതെങ്കിലും വിഷയത്തില്‍ ഫുള്‍ ടൈം ദ്വിവത്സര ബിരുദാനന്തര ബിരുദം/ മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ- (60 ശതമാനം മാര്‍ക്ക് വേണം). ഉയര്‍ന്ന പ്രായം- 35 വയസ്സ്.

ഓഫീസര്‍ (സെയില്‍സ്): 60 ശതമാനം മാര്‍ക്കോടെ ബി.എസ്സി. അഗ്രികള്‍ച്ചര്‍. ഉയര്‍ന്ന പ്രായം- 26 വയസ്സ്.

ഓഫീസര്‍ (ഹിന്ദി): ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച ബിരുദവും ഹിന്ദിയില്‍ ഫുള്‍ടൈം ദ്വിവത്സര ബിരുദാനന്തര ബിരുദവും. (60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം). ഉയര്‍ന്ന പ്രായം 35 വയസ്സ്.

അപേക്ഷാ ഫീസ്: പട്ടികയിലെ ഒന്നുമുതല്‍ 24 വരെയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാന്‍ 1000 രൂപയും 25 മുതല്‍ 44 വരെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ 500 രൂപയുമാണ് ഫീസ് .. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസ് ഇല്ല.

യോഗ്യത, പരിചയം, മാര്‍ക്ക്, പ്രായം എന്നിവയില്‍ ചില ഇളവുകളുണ്ട്. അവ ഉള്‍പ്പെടെ വിശദവിവരങ്ങള്‍ www.fact.co.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്......

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേല്‍പ്പറഞ്ഞ വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച രേഖകളുടെ ഫോട്ടോയും ഒപ്പും അപേ ക്ഷയില്‍ അപ്ലോഡ്ചെയ്യണം. അവസാന തീയതി - മേയ് 20..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൺ ഡോക്ടറായി വേഷം കെട്ടി തട്ടിപ്പു നടത്തിയ യുവതി പോലീസ് പിടിയിലായി; ആൾ മാറാട്ടവും പണം തട്ടലുമൊക്കെ എന്തിനായിരുന്നു എന്നറിഞ്ഞ പോലീസ് ഞെട്ടി  (1 hour ago)

വെള്ളം കുടിച്ച് സി പി എം; സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ  (1 hour ago)

യൂണിവേഴ്സിറ്റി കോളേജ് മോഡൽ സർക്കാർ ഓഫീസുകളിലും; യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തുന്ന പ്രവർത്തന രീതി സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആരോപണം  (1 hour ago)

പോലീസ് ചെലവിൽ ക്രിമിനൽ സഖാക്കൾക്ക് കായികക്ഷമതാ പരീക്ഷ; യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമ  (1 hour ago)

നല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല; യുണിവേഴ്‌സിറ്റിയിലെ കത്തികുത്ത് സംഭവത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്  (1 hour ago)

എസ്.എസ്.ഐക്കാര്‍ തമ്മില്‍ തല്ലി കത്തിക്കുത്ത് ഉണ്ടാക്കിയതിനെ തുടര്‍ന്ന് താല്‍ക്കാലിക വെടിനിര്‍ത്തലിന് സര്‍ക്കാര്‍ തയ്യാറാകുന്നു  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുന്നു... ഇതിന് മുന്നോടിയായി മറ്റന്നാള്‍ മുതല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

എല്ലാം കൊണ്ടും അടിതെറ്റിയ ആനയുടെ അവസ്ഥയിലാണ് സി.പി.എം സംസ്ഥാന നേതൃത്വം, മറ്റ് സംസ്ഥാനങ്ങളിലെല്ലാം എരിഞ്ഞടങ്ങിയ പാര്‍ട്ടി അറബിക്കടലിന്റെ തീരത്ത് അസ്തമിക്കും എന്ന എതിരാളികളുടെ പ്രചരണം ശരിവയ്ക്കുന്ന രീത  (1 hour ago)

അച്ഛന്റെ ചികിത്സക്കായി പണം മോഷണം; മോഷ്ടിച്ചത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും; യുവാവ് പോലീസ് പിടിയിൽ  (1 hour ago)

കാലുമാറിയ ദീപാ നിശാന്തിനെ ട്രോളി ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന് ടീച്ചറും  (2 hours ago)

ക്രമക്കേടുകള്‍ അന്വേഷിച്ചില്ലെങ്കിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ചാകുമെന്ന് കെ എസ് യു നേതാക്കൾ  (2 hours ago)

ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങളുമായി അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് കേരളത്തിൽ  (2 hours ago)

ഇന്ന് അർദ്ധ രാത്രിയിൽ ഭാഗിക ചന്ദ്രഗ്രഹണം; നഗ്‌ന നേത്രങ്ങളാൽ കാണാവുന്നതാണ്; പുലര്‍ച്ചെ 1.31 ഓടെ കാണാൻ സാധിക്കും  (2 hours ago)

ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ  (2 hours ago)

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ തനിക്ക് വീഴ്ച പറ്റിയെന്നും അതിന് കാരണക്കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം  (3 hours ago)

Malayali Vartha Recommends