Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ബി.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍..അപേക്ഷിക്കേണ്ട അവസാന തീയ്യതി - ജൂണ്‍ 12

16 MAY 2019 11:13 AM IST
മലയാളി വാര്‍ത്ത

ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.) അപേക്ഷ ക്ഷണിച്ചു. 267 ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം 1072 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം..ശമ്പളം 25,500 - 81,100 രൂപ ആയിരിക്കും

എസ്.എസ്.എല്‍.സി., പ്ലസ് ടു, ഐ.ടി.ഐ കഴിഞ്ഞവർക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കാം . വിവിധ തസ്തികയിലേക്കുള്ള യോഗ്യതകൾ ഇപ്രകാരം

1. ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, റേഡിയോ ആന്‍ഡ് ടി.വി./ ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ഡേറ്റാ പ്രിപ്പറേഷന്‍ ആന്‍ഡ് കംപ്യുട്ടർ സോഫ്റ്റ് വെയർ /ജനറല്‍ ഇലക്ട്രോണിക്‌സ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രേഡുകളില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.

2. ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, റേഡിയോ ആന്‍ഡ് ടി.വി./ ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ഡേറ്റാ പ്രിപ്പറേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍/ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/ഇന്‍ഫോ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോണിക്‌സ് സിസ്റ്റം മെയിന്റനന്‍സ്/കോമണ്‍ എക്വിപ്‌മെന്റ് മെയിന്റനന്‍സ്/കംപ്യൂട്ടര്‍ ഹാര്‍ഡ്വേര്‍/നെറ്റ് വർക്ക് ടെക്‌നീഷ്യന്‍/മെക്കാട്രോണിക്‌സ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രേഡുകളില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഇരു തസ്തികകള്‍ക്കും ബാധകമാണ്.

ശാരീരികക്ഷമത പുരുഷന്മാര്‍: ഉയരം: 168 സെന്റീമീറ്റര്‍, നെഞ്ചളവ്: 80-85 സെന്റീമീറ്റര്‍, ഉയരത്തിനൊത്ത തൂക്കം. സ്ത്രീകള്‍: ഉയരം: 157 സെന്റീമീറ്റര്‍, നെഞ്ചളവ് ബാധകമല്ല, ഉയരത്തിനൊത്ത തൂക്കം ഉണ്ടായിരിക്കണം.
പുരുഷന്‍മാര്‍ക്കുള്ള ശാരീരിക ക്ഷമതാ പരിശോധനയില്‍ 6.5 മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 3.65 മീറ്റര്‍ ലോങ്ജമ്പ്, 1.2 മീറ്റര്‍ ഹൈജമ്പ് എന്നിവയുണ്ടാകും..
സ്ത്രീകൾക്കുള്ള ശാരീരിക ക്ഷമതാ പരിശോധനയില്‍ നാല് മിനിറ്റില്‍ 800 മീറ്റര്‍ ഓട്ടം, 9 അടി ലോങ്ജമ്പ്, 3 അടി ഹൈജമ്പ് എന്നിവയാണ് ഉണ്ടാവുക


എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരിശോധന എന്നിവക്ക് പുറമെ ഇംഗ്ലീഷിലുള്ള ഡിക്റ്റേഷന്‍ ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.
മൂന്ന് മണിക്കൂര്‍ നീളുന്ന ആദ്യഘട്ട ഒ.എം.ആര്‍. പരീക്ഷയില്‍ ഫിസിക്‌സ്(80) മാര്‍ക്ക്, മാത്തമാറ്റിക്‌സ്(40 മാര്‍ക്ക്), കെമിസ്ട്രി (40 മാര്‍ക്ക്), ഇംഗ്ലീഷ്, ജി.കെ. (40 മാര്‍ക്ക്) എന്നീ വിഷയങ്ങളില്‍നിന്നുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും.

ജൂലായ് 28-നാണ് എഴുത്തു പരീക്ഷ. ഒക്ടോബര്‍ ഒന്‍പത് മുതല്‍ നാല് ദിവസങ്ങളിലായി സര്‍ട്ടിഫിക്കറ്റ് പരിശോധന, ശാരീരികക്ഷമതാ പരിശോധന എന്നിവ ഉണ്ടായിരിക്കും .

നവംബര്‍ 24 മുതല്‍ രണ്ടാംഘട്ടമായ വിവരണാത്മക പരീക്ഷയും 2020 ജനുവരി 30 മുതല്‍ വൈദ്യപരിശോധനയും നടക്കും.

ശമ്പളം: 25,500 - 81,100 രൂപ പ്രായം: 12.06.2019-ന് 18-25 വയസ്സ് അവസാന തീയതി - ജൂണ്‍ 12 കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://recruitment.bsf.gov.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (7 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (20 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (29 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

Malayali Vartha Recommends