Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്

17 MAY 2019 05:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം..

യോഗ്യത:

50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ് ഗാര്‍ഡ് യൂണിഫോം ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

പ്രായം: 01.10.2019-ന് 18-22 വയസ്സ്. 01-10-1997-നും 30-09-2001-നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും.......

ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., മിനിമം 5 സെ.മീറ്റര്‍ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. ശമ്പളം: 21,700 രൂപ അടിസ്ഥാനശമ്പളം, മറ്റ് അലവന്‍സുകള്‍. 20 സ്‌ക്വാട്ട്അപ്പ്, 10 പുഷ്അപ്പ്, ഏഴ് മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന. ......

അപേക്ഷിക്കേണ്ട വിധം:

www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ജൂണ്‍ 5 മുതല്‍ ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. കേരളമുള്‍പ്പെടുന്ന വെസ്റ്റേണ്‍ സോണില്‍നിന്നുള്ള അപേക്ഷകര്‍ക്ക് മുംബൈയിലാണ്പരീക്ഷാകേന്ദ്രം.

അഡ്മിറ്റ്കാര്‍ഡ് ജൂണ്‍ 20-26 തീയതിക്കുള്ളില്‍ കോസ്റ്റ്ഗാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക 2019 സെപ്റ്റംബറില്‍ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള പരിശീലനം 2019 ഒക്ടോബറില്‍ ആരംഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ജൂണ്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക - www.joinindiancoastguard.gov.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (14 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (26 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (32 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends