Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ (നബാര്‍ഡ്) മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

25 MAY 2019 01:09 PM IST
മലയാളി വാര്‍ത്ത

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ (നബാര്‍ഡ്) മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 

ആകെ 87 ഒഴിവുകളാണുള്ളത്.മാനേജര്‍ (ഗ്രേഡ് ബി)- 8, അസി. മാനേജര്‍ (ഗ്രേഡ് എ) -79 എന്നിങ്ങനെയാണ് ഒഴിവുകള്‍. റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസിലേതാണ് (ആര്‍.ഡി.ബി.എസ്.) ഒഴിവുള്ള തസ്തികകള്‍......

മാനേജര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിലാണ് ഒഴിവുകള്‍. അണ്‍ റിസര്‍വ്ഡ് 4, എസ്.സി. 1, ഒ.ബി.സി. 3 എന്നിങ്ങനെയാണ് സംവരണ ക്രമം.

ഓൺലൈൻ മുഖേന അപേക്ഷിക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 26.

ഒഴിവുകൾ വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ് (ആർഡിബിഎസ്) വിഭാഗത്തിൽ അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ്–എ) തസ്‌തികയിൽ 79 ഒഴിവുകളാണുള്ളത്.

റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ് അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 41 ഒഴിവുകളുണ്ട്.

ഇക്കണോമിക്സ് ആൻഡ് അഗ്രികൾചറൽ ഇക്കണോമിക്സ്-7, എൺവയൺമെന്റ്, അനിമൽ ഹസ്ബൻഡറി/ ഡെയറി ടെക്നോളജി-5 ഒഴിവുകൾ , ഫുഡ് പ്രോസസിങ് 3 , ഫോറസ്ട്രി 3 , ഫിനാൻസ്7 , ലാൻഡ് ഡവലപ്മെന്റ് – സോയിൽ സയൻസ് 5 , പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ 3 എന്നിങ്ങനെയാണ് മറ്റുള്ള ഒഴിവുകൾ. മൊത്തം ഒഴിവുകളില്‍ നാലെണ്ണം ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്. ......


ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു. . റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ് (ആർഡിബിഎസ്) വിഭാഗത്തിൽ മാനേജർ (ഗ്രേഡ്–ബി) തസ്‌തികയിൽ 8 ഒഴിവുകളാണുള്ളത്.


യോഗ്യത: മാനേജര്‍: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്). അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക്)/പിഎച്ച്.ഡി.

അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ്–എ) ഒഴിവ് സംബന്ധിച്ച യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ

യോഗ്യത:
ജനറൽ: കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം. വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

അല്ലെങ്കിൽ പിഎച്ച്‍ഡി, അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി യോഗ്യതയും ബിരുദവും.അല്ലെങ്കിൽ
ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെന്റിൽ ദ്വിവൽസര ഫുൾടൈം പിജി ഡിപ്ലോമ അല്ലെങ്കിൽ ഫുൾടൈം എംബിഎ യോഗ്യതയും.

പ്രായം: മാനേജര്‍ തസ്തികയില്‍ 21-35 വയസ്സും അസി. മാനേജര്‍ തസ്തികയില്‍ 21-30 വയസ്സുണ് പ്രായപരിധി. സംവരണവിഭാഗക്കാര്‍ക്ക് അര്‍ഹമായ വയസ്സിളവുണ്ട്. 2019 മേയ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക......

അനിമൽ ഹസ്ബൻഡറി:
കുറഞ്ഞത് 50 % മാർക്കോടെ (പട്ടിക വർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) വെറ്ററിനറി സയൻസ്/അനിമൽ ഹസ്ബൻഡറി/ഡെയറി ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) വെറ്ററിനറി സയൻസ്/അനിമൽ ഹസ്ബൻഡറി/ഡെയറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം.

ഇക്കണോമിക്സ് / അഗ്രികൾചറൽ ഇക്കണോമിക്സ്:

കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഇക്കണോമിക്സ്/ അഗ്രികൾച്ചർ ഇക്കണോമിക്സിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക്) ഇക്കണോമിക്സ്/ അഗ്രികൾച്ചർ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം. എല്ലാ വർഷവും/ സെമസ്റ്ററും ഇക്കണോമിക്സ് ഒരു മെയിൻ വിഷയമായി പഠിച്ചവരാകണം.

എൻവയൺമെന്റ്:
കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) എൻവയൺമെന്റൽ സയൻസ് / എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) എൻവയൺമെന്റൽ സയൻസ് / എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം.

ഫുഡ് പ്രോസസിങ്
: കുറഞ്ഞത് 50 % മാർക്കോടെ (പട്ടികജാതിക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഫുഡ് പ്രോസസിങ് / ഫുഡ് ടെക്നോളജിയിൽ ബിരുദം, ബിഇ, ബിടെക് അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികജാതിക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഫുഡ് പ്രോസസിങ് / ഫുഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം.

ഫോറസ്ട്രി:
കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഫോറസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവർഗക്കാർക്ക്/ വികലാംഗർക്ക് 45 % മതി) ഫോറസ്ട്രിയിൽ ബിരുദാനന്തര ബിരുദം.

ഫിനാൻസ്:
കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ബിബിഎ (ഫിനാൻസ്/ ബാങ്കിങ്)/ ബിഎംഎസ് (ഫിനാൻസ്/ ബാങ്കിങ്) അല്ലെങ്കിൽ മാനേജ്മെന്റ് (ഫിനാൻസ്) ദ്വിവൽസര ഫുൾടൈം പിജി ഡിപ്ലോമ/ ഫുൾടൈം എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ബാച്‌ലർ ഓഫ് ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് അനാലിസിസ്  അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഐസിഎഐ അംഗത്വവും (1–5–2019 നു മുൻപായി നേടിയത്.

ലാൻഡ് ഡവലപ്മെന്റ് –സോയിൽ സയൻസ്:
കുറഞ്ഞത് 50 % മാർക്കോടെ (പട്ടികജാതിക്കാർക്ക്/ വികലാംഗർക്ക് 45 % മതി) അഗ്രികൾചർ, അഗ്രികൾചർ (സോയിൽ സയൻസ്/ അഗ്രോണമി) ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (പട്ടികജാതിക്കാർക്ക്/ വികലാംഗർക്ക് 45 % മതി) അഗ്രികൾചർ, അഗ്രികൾചർ (സോയിൽ സയൻസ്/ അഗ്രോണമി) ബിരുദാനന്തര ബിരുദം.

പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ:
കുറഞ്ഞത് 50 % മാർക്കോടെ (വികലാംഗർക്ക് 45 % മതി) ഹോർട്ടികൾചർ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 % മാർക്കോടെ (വികലാംഗർക്ക് 45% മതി) ഹോർട്ടികൾചർ ബിരുദാനന്തര ബിരുദം.

പ്രായം
2019 മേയ് ഒന്നിന് 21 നും 30 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു 10 വർഷവും ഇളവ് ലഭിക്കും.മറ്റിളവുകൾ ചട്ടപ്രകാരം. പ്രായം, യോഗ്യത എന്നിവ 2019 മേയ് ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.

തിരഞ്ഞെടുപ്പ്:
രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പ്രാഥമിക എഴുത്തുപരീക്ഷ (ഓൺലൈൻ) ജൂൺ 15,16 നു നടക്കും. തുടർന്നു മെയിൻ പരീക്ഷ. ഇന്റർവ്യൂവുമുണ്ടാകും. പ്രാഥമിക പരീക്ഷയ്‌ക്കു കൊച്ചി, കണ്ണൂർ,കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. മെയിൻ‌ പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമാണ്.

ശമ്പളസ്‌കെയില്‍: മാനേജര്‍ 35150- 62400 രൂപ., അസി. മാനേജര്‍ 28150-55600 രൂപ.

അപേക്ഷാഫീസ്:
അസിസ്‌റ്റന്റ് മാനേജർ: 800 രൂപ.പട്ടികവിഭാഗം/വികലാംഗർക്കു ഇന്റിമേഷൻ ചാർജായ 150 രൂപ മാത്രം മതി. നബാർഡ് ജീവനക്കാർക്കു ഫീസില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ), ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.


അപേക്ഷിക്കേണ്ട വിധം
www.nabard.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കുക. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം.അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.


അപേക്ഷിക്കുന്നതിനു മുൻപ് വിജ്‌ഞാപനത്തിന്റെ പൂർണരൂപം കാണുക.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (11 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (13 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (22 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (26 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (29 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (48 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

Malayali Vartha Recommends