Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

എസ്.ബി.ഐ.യില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

28 MAY 2019 12:37 PM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ.)ജോലി തേടാനുള്ള അവസരമാണ് ഇപ്പോൾ ഉള്ളത്  സ്ഥിരനിയമനത്തിനായി 19 തസ്തികകളിൽ ഒഴിവുകളുണ്ട്.  സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷകൾ വിളിച്ചിട്ടുള്ളത് 

ജനറല്‍ മാനേജര്‍ (ഐ.ടി.- സ്ട്രാറ്റജി, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അസ്സറ്റ് ലെയബിലിറ്റി മാനേജ്മെന്റ്), ഡെപ്യൂട്ടി അസ്സറ്റ് ജനറല്‍ മാനേജര്‍ (എന്റര്‍പ്രൈസ് ആന്‍ഡ് ടെക്നോളജി ആര്‍ക്കിടെക്ചര്‍), ചീഫ് മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍ ആര്‍ക്കിടെക്ട്), ചീഫ് ആര്‍ക്കിടെക്ട്), മാനേജര്‍ (സെക്യൂരിറ്റി ആര്‍ക്കിടെക്ട്), മാനേജര്‍ (ടെക്നോളജി ആര്‍ക്കിടെക്ട്), മാനേജര്‍ (അപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട്), സീനിയര്‍ കണ്‍സല്‍ട്ടന്റ് അനലിസ്റ്റ്, ഡാറ്റ ട്രാന്‍സ്ലേറ്റര്‍, ഡേറ്റാ ആര്‍ക്കിടെക്ട്, ഡാറ്റാ ട്രെയിനര്‍ തസ്തികകളിലാണ് അവസരം.

ചീഫ് മാനേജര്‍ (ബിസിനസ്സ് ആര്‍ക്കിടെക്ട്), മാനേജര്‍ (ടെക്നോളജി ആര്‍ക്കിടെക്ട്), മാനേജര്‍ (അപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട്), ഡേറ്റാ ട്രാന്‍സ്ലേറ്റര്‍, ഡേറ്റാ ആര്‍ക്കിടെക്ട് തസ്തികകളില്‍ രണ്ടുവീതവും മറ്റ് തസ്തികകളില്‍ ഒരു ഒഴിവ് വീതവുമാണുള്ളത്. 

താല്പര്യമുള്ളവർ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് . വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https:/bank.sbi/careers, https://www.sbi.co.in/careers എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. 
അവസാന തീയതി - ജൂൺ 2  

ഇതിനു പുറമെ എസ്ബിഐയുടെ വെൽത്ത് മാനേജ്മെന്റ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നുണ്ട്. 

ഹെഡ്( പ്രോഡക്ട്  ഇൻവസറ്റ്മെന്റ് ആൻഡ് റിസർച്ച്) 1, സെൻട്രൽ റിസർച്ച് ടീം(ഫിക്സഡ് ഇൻകം റിസർച്ച് അനലിസ്റ്റ്)1, റിലേഷൻഷിപ്പ് മാനേജർ, റിലേഷൻ ഷിപ്പ് മാനേജർ(ഇ വെൽത്ത്), റിലേഷൻഷിപ്പ് മാനേജർ(എൻആർഐ) 486, റിലേഷൻ ഷിപ്പ് മാനേജർ(ടീം ലീഡ്) 20, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് 66, കോണൽ ഹെഡ് സെയിൽസ്(റീട്ടെയിൽ ഈസ്റ്റേൺ സോൺ) 1, സെൻട്രൽ ഓപറേഷൻ ടീം സപ്പോർട് 3, റിസ്ക് ആൻഡ് കംപ്ലൈൻസ് ഓഫീസർ 1 എന്നിങ്ങനെ ആകെ 579 ഒഴിവുണ്ട്

https://bank.sbi/careerswww.sbi.co.in/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 12. 

ബിരുദം/ബിരുദാനന്തരബിരുദം/എംബിഎ/പിജിഡിബിഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് ഓരോ തസ്തികയും. ഇന്റർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് 750 രൂപ. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർക്ക് 125 രൂപമതി. ഓരോ തസ്തികയിലേക്കുമുള്ള ഉയർന്ന പ്രായം, തൊഴിൽ പരിചയം  തുടങ്ങി വിശദവിവരം website ൽ.

 സ്പെഷ്യലിസ്റ്റ് കേഡർ  

എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ 65 ഒഴിവുണ്ട്. 
ബാങ്ക് മെഡിക്കൽ ഓഫീസർ 56, മാനേജർ അനലിസ്റ്റ് 6, അഡൈ്വസർ ഫ്രോഡ് മാനേജ്മെന്റ് 3 എന്നിങ്ങനെയാണ് ഒഴിവ്. 
ബാങ്ക് മെഡിക്കൽ ഓഫീസർ യോഗ്യത എംബിബിഎസും അഞ്ച് വർഷത്തെ പരിചയവും ബിരുദാനന്തര ബിരുദമുള്ളവർക്ക് മൂന്ന് വർഷത്തെ പരിചയം മതി.
 മാനേജർ അനലിസ്റ്റ് യോഗ്യത സിഎ/ എംബിഎ(ഫിനാൻസ്)/പിജിഡിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യം. 

അഡൈ്വസർ ഫോർ ഫ്രോഡ് മാനേജ്മെന്റ് യോഗ്യത  വിജിലൻസ്/ ഇക്കണോമിക് ഒഫൻസ്/സൈബർ ക്രൈം വിഭാഗങ്ങളിലേതെങ്കിലുമൊന്നിൽ ഡിവൈഎസ്‌പി പദവിയിൽ കുറയാത്ത  തസ്തികയിൽനിന്നും വിരമിച്ച റിട്ട. ഐപിഎസ് ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

 തിരുവനന്തപുരം സർക്കിളിൽ മെഡിക്കൽ ഓഫീസർ അഞ്ച് ഒഴിവാണുള്ളത്.

 https://bank.sbi/careers  അല്ലെങ്കിൽ https://www.sbi.co.in/careersഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂൺ 12.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്  (17 minutes ago)

ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍  (41 minutes ago)

സംസ്ഥാനം വെന്തുരുകുന്നു... സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനില, ഈമാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്  (1 hour ago)

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (1 hour ago)

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (2 hours ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (2 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (2 hours ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (2 hours ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (4 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (5 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (5 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (9 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (9 hours ago)

Malayali Vartha Recommends