Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ജൂൺ ആറ് വരെ അപേക്ഷിക്കാം

30 MAY 2019 11:52 AM IST
മലയാളി വാര്‍ത്ത

    

ലോവർ പ്രൈമറി വിഭാഗം , ഹൈ സ്കൂൾ വിഭാഗം ,സ്പെഷ്യൽ വിഭാഗം (ഭാഷാ യു .പി.തലം വരെ /സ്പെഷ്യൽ വിഷയങ്ങൾ  ഹൈ സ്കൂൾ തലം വരെ  )എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്കുള്ള (കെ-ടെറ്റ്)വിജ്‍ഞാപനം പ്രസിദ്ധീകരിച്ചു. കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.  

 

കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ജൂൺ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ജൂൺ 29നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വഴി ജൂൺ ആറു വരെ സമർപ്പിക്കാം

 ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ചു ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ.

 ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസടയ്ക്കാം.

ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in ൽ ലഭ്യമാണ്

 

അപേക്ഷ നൽകി ഫീസടച്ചു കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല .

 

അതുകൊണ്ട് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാസമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ നൽകണം. കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം.

 അഡ്മിറ്റ് കാർഡ് ജൂൺ 15 മുതൽ ഡൌൺലോഡ് ചെയ്യാം 

 സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അധ്യാപകരാകാൻ ടി.​ടി.​സി, ബി.​എ​ഡ് എ​ന്നീ അ​ധ്യാ​പ​ക യോ​ഗ്യ​ത​ക​ൾ​ക്ക് പു​റ​മെ കെ.​ടെ​റ്റ് യോ​ഗ്യ​ത​യും വി​ദ്യാ​ഭ്യാസവകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. 

ഒ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ ക്ലാ​സി​ൽ അ​ധ്യാ​പ​ക​രാ​കാ​ൻ കാ​റ്റ​ഗ​റി ഒ​ന്ന്, ആ​റ്​ മു​ത​ൽ എ​ട്ട്​ വരെ കാ​റ്റ​ഗ​റി ര​ണ്ട്, 9, 10 ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​കാ​ൻ കാ​റ്റ​ഗ​റി മൂ​ന്ന്, ഭാ​ഷാ വി​ഷ​യ​ങ്ങ​ളിൽ അ​ധ്യാ​പ​ക​രാ​കാ​ൻ കാ​റ്റ​ഗ​റി നാ​ല് വി​ജ​യ​മാ​ണ് വേണ്ടത്.
ആകെയുള്ള 150 ചോ​ദ്യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക്​ സ്വ​ന്ത​മാ​ക്കി​യവർക്ക് മാത്രമേ കെ.​ടെ​റ്റ് യോഗ്യത നേടാനാകൂ

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം  (1 minute ago)

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (8 minutes ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (18 minutes ago)

മണൽപ്പരപ്പിൽ ഇരിക്കവേ തിരമാലകൾ ശക്തിയായിയടിച്ചുകയറി... തിരയിൽപെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു  (21 minutes ago)

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (52 minutes ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (1 hour ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (1 hour ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (1 hour ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (2 hours ago)

കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി  (9 hours ago)

Malayali Vartha Recommends