Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു. 42–ാമാറ്റത്തെ കോഴ്‌സിലേക്കാന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

05 JUNE 2019 11:18 AM IST
മലയാളി വാര്‍ത്ത

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു. 42–ാമാറ്റത്തെ കോഴ്‌സിലേക്കാന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ആകെ 90 ഒഴിവുകളാണുള്ളത്. 2020 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. താല്പര്യമുള്ള പ്ലസ് ടു കഴിഞ്ഞ അവിവാഹിതരായ യുവാക്കൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം ..
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 8 ആണ് .

പ്രായം:
പതിനാറരയ്‌ക്കും പത്തൊമ്പതരയ്‌ക്കും മധ്യേ പ്രായമുള്ളവരാകണം. 2000 ജൂലൈ ഒന്നിനു മുൻപും 2003 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത് (രണ്ടു തീയതികളും ഉൾപ്പെടെ).

യോഗ്യത:
ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് (പിസിഎം) എന്നിവ പഠിച്ചു കുറഞ്ഞതു മൊത്തം 70% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം ആണ് മിനിമം യോഗ്യത .

പരിശീലനം:
അഞ്ചു വർഷമാണു പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവർക്കാണ് എൻജിനീയറിങ് ബിരുദം ലഭിക്കുക . വിജയകരമായ പരിശീലനത്തിനു ശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം ലഭിക്കാനുള്ള അവസരമുണ്ടാകും . ഉദ്യോഗക്കയറ്റത്തിനും സാധ്യത ഉള്ള പോസ്റ്റാണ് ഇത് .

ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്:ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ഭോപാൽ, ബെംഗളൂരു, അലഹാബാദ്, കപുർത്തല എന്നിവിടങ്ങളിൽ നടക്കുന്ന എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും.

രണ്ടു ഘട്ടങ്ങളായി അഞ്ചു ദിവസമാണ് ഇന്റർവ്യൂ.

സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയുമുണ്ടാകും. ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നുള്ളവയിൽ പങ്കെടുപ്പിക്കുകയുള്ളൂ. വൈദ്യപരിശോധനയുമുണ്ടാകും.

അപേക്ഷിക്കേണ്ട വിധം:
www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ ഒരു അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ നിശ്‌ചിത സ്‌ഥാനത്ത് ഉദ്യോഗാർഥി ഒപ്പിടണം. ഈ പ്രിന്റ് ഔട്ട് എസ്‌എസ്‌ബി ഇന്റർവ്യൂവിനെത്തുമ്പോൾ ഹാജരാക്കണം.

എസ്‌എസ്‌എൽസി ബുക്കിന്റെയും (പ്രായം തെളിയിക്കുന്നതിന്) പ്ലസ്ടു സർട്ടിഫിക്കറ്റിന്റെയും മാർക്ക്‌ ലിസ്‌റ്റുകളുടെയും ഐഡി പ്രൂഫിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പുകൾ അവയുടെ അസലുകൾ സഹിതം എസ്‌എസ്‌ബി ഇന്റർവ്യൂവിനെത്തുമ്പോൾ ഹാജരാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ 20 പാസ്പോർട്ട് സൈസ് ഫോട്ടോകളും പ്രിന്റൗട്ടിനൊപ്പം കരുതണം.

അപേക്ഷാഫോമിന്റെ രണ്ടാമത്തെ പ്രിന്റ് ഔട്ട് ഉദ്യോഗാർഥി പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.
വിജ്‌ഞാപനത്തിന്റെ പൂർണവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും www.joinindianarmy.nic.in എന്ന എന്ന വെബ്‌സൈറ്റ് കാണുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends