ഫുട്ബോൾ കളിക്കാർക്ക് കേരള പൊലീസിൽ അവസരം
പുരുഷവിഭാഗം ഫുട്ബോൾ ടീമിലേക്ക് അംഗമാകാൻ പൊലീസിലേക്ക് നിയമനം നടത്തുന്നു. പൊലീസിൽ ഹവിൽദാർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോൾകീപ്പർ, ഡിഫൻഡർ, മിഡ്ഫീൽഡർ, സ്ട്രൈക്കർ എന്നീ നാല് പൊസിഷനുകളിലേക്കും ഉദ്യോഗാർത്ഥികളെ എടുക്കുന്നുണ്ട് .
മൊത്തം ഏഴ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയൻ, പേരൂർക്കട, തിരുവനന്തപുരം 5 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ജൂലായ് 10 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. മാതൃകയും വിശദവിവരങ്ങളുംwww.keralapolice.gov.in എന്ന സൈറ്റിൽ ലഭിക്കും.
https://www.facebook.com/Malayalivartha