ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ 2684 ഒഴിവുകള്‍.. ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍.) സ്‌കില്‍ഡ് എംപ്ലോയി, അണ്‍ സ്‌കില്‍ഡ് എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2684 ഒഴിവുണ്ട്. ഇതില്‍ 2678 ഒഴിവുകളും എട്ടാംക്ലാസ്/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ഇലക്ട്രിക്കല്‍ ഓപ്പറേഷന്‍, ലൈന്‍ മെയിന്റനന്‍സ് ജോലിക്കായാണ് തിരഞ്ഞെടുപ്പ്.
സ്‌കില്‍ഡ് മാന്‍പവര്‍: ഒഴിവ് 1336. യോഗ്യത- ഇലക്ട്രിക്കല്‍/വയര്‍മാന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി./ എസ്.സി.വി.ടി.) അല്ലെങ്കില്‍ ഹയര്‍ ടെക്‌നിക്കല്‍ ഡിഗ്രി ഡിപ്ലോമ ഇന്‍ എന്‍ജിനിയറിങ്. ഓവര്‍ഹെഡ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ ഇലക്ട്രിക്കല്‍ സേഫ്റ്റി നേടിയിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനപരിചയവും ഉണ്ടായിരിക്കണം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ എഴുതാനും വായിക്കാനും അറിയണം. പ്രായം- 18-45 വയസ്സ്. ശമ്പളം: 9381 രൂപ.
അണ്‍ സ്‌കില്‍ഡ് മാന്‍പവര്‍: ഒഴിവ് 1342. യോഗ്യത-എട്ടാം ക്ലാസ്/തത്തുല്യം. ഹിന്ദി എഴുതാനും വായിക്കാനും ഇംഗ്ലീഷ് വായിക്കാനും അറിയണം. ഇലക്ട്രിക്കല്‍ രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. പ്രായം- 18-45 വയസ്സ്. ശമ്പളം: 7613 രൂപ.
www.becil.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസിലാക്കി www.beciljobs.com എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂലായ് 25
https://www.facebook.com/Malayalivartha