Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ വിവിധ റീജനുകളിലായി 484 ഒഴിവുകളുണ്ട്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ മാത്രമായി 240 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്

28 JULY 2019 03:34 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ വിവിധ റീജനുകളിലായി 484 ഒഴിവുകളുണ്ട്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ മാത്രമായി 240 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. വിവിധ റീജനുകളിലെ ഒഴിവുകളുടെ വിശദവിവരങ്ങൾ ഇങ്ങനെയാണ്

കോഴിക്കോട്, കൊച്ചി, ചെന്നൈ, മധുര, കോയമ്പത്തൂർ, തിരുപ്പതി, വിശാഖപട്ടണം, വിജയവാഡ, മൈസൂർ എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിൽ വിവിധ തസ്തികയിലായി 240 ഒഴിവുകളുണ്ട്. കേരളത്തിൽ മാത്രമായി 187 ഒഴിവുകളുണ്ട്

ഡ്യൂട്ടി ഓഫിസർ- ടെർമിനൽ, ജൂനിയർ എക്സിക്യൂട്ടീവ് (പാക്സ്), ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ), കസ്റ്റമർ ഏജന്റ്, റാംപ് സർവീസ് ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ/ഹാൻഡിവുമൺ, ഡപ്യൂട്ടി ടെർമിനൽ മാനേജർ (പാക്സ് ഹാൻഡ്‌ലിങ്), ഡ്യൂട്ടി മാനേജർ-ടെർമിനൽ, ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ), ഓഫിസർ ഐആർ/എച്ച്ആർ, ഒാഫിസർ- അക്കൗണ്ട്സ് എന്നിങ്ങനെയാണ് ഒഴിവുകൾ.

കേരളത്തിൽ ഒഴിവുള്ള തസ്തികയുടെ വിവശദവിവരങ്ങൾ ചുവടെ.

കസ്റ്റമർ ഏജന്റ് (കോഴിക്കോട്-30):
ബിരുദം (10+2+3 രീതി), ഡിപ്ലോമ (IATA-UFTA/IATA-FIATAA/IATA-DGR/IATA-CARGO). അല്ലെങ്കിൽ ബിരുദം (10+2+3 രീതി), സമാന മേഖലയിൽ ഒരു വർഷം പ്രവൃത്തിപരിചയം, ഉയർന്നപ്രായം 28 വയസ്, ശമ്പളം 18360 രൂപ.

റാംപ് സർവീസസ് ഏജന്റ് (കൊച്ചി-10, കോഴിക്കോട്-04):

മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഒാട്ടമൊബീൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ ഇംഗ്ലിഷ്/ഹിന്ദി/പ്രാദേശിക ഭാഷ ഇവയിലൊന്ന് ഒരു വിഷയമായി പഠിച്ച് എസ്‌എസ്‌സി/തത്തുല്യ ജയത്തിന് ശേഷം മോട്ടോർ വെഹിക്കിൾ/ഒാട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനിങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ വിഭാഗങ്ങളിൽ ഐടിഐ, എൻസിടിവിടി (ഐടിഐയും ഐസിടിവിടി സർട്ടിഫിക്കറ്റുമുള്ള വെൽഡർമാർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്).

ട്രേഡ് ടെസ്റ്റിന്റെ സമയത്ത് അംഗീകൃത ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഹാജരാക്കണം, പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന, ഉയർന്നപ്രായം 28 വയസ്, ശമ്പളം 18360 രൂപ.

യൂട്ടിലിറ്റി ഏജന്റ്-കം- റാംപ് ഡ്രൈവർ (കൊച്ചി-16, കോഴിക്കോട്-08):
കുറഞ്ഞ യോഗ്യത എസ്എസ്‌സി (പത്താം ക്ലാസ് ജയം), ട്രേഡ് ടെസ്റ്റിന്റെ സമയത്ത് അംഗീകൃത ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഹാജരാക്കണം, ഉയർന്നപ്രായം 28 വയസ്, ശമ്പളം 15660 രൂപ.

 ഹാൻഡിമാൻ/ഹാന്‍ഡിവുമൻ (കൊച്ചി-68, കോഴിക്കോട്-46): 

എസ്‌എസ്‌സി/പത്താം ക്ലാസ് ജയം, ഇംഗ്ലിഷ് ഭാഷ വായിക്കാനും മനസിലാക്കാനും അറിഞ്ഞിരിക്കണം, ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള അറിവ്, എയർപോർട്ട് പരിചയമുള്ളവർക്ക് മുൻഗണന. ഉയർന്നപ്രായം 28 വയസ്, ശമ്പളം 13860 രൂപ.

അപേക്ഷാഫീസ്:
500 രൂപ. AIR INDIA AIR TRANSPORT SERVICES LIMITED എന്ന പേരിലെടുത്ത മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. വിമുക്‌തഭടൻമാർ പട്ടികവിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.

ഓഗസ്റ്റ് 4, 5 തീയതികളിൽ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷാഫോമും, ഡിമാൻഡ് ഡ്രാഫ്റ്റും, മൂന്നു മാസത്തിനുള്ളിൽ എടുത്ത കളര്‍ ഫോട്ടോയും ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

വെസ്റ്റേൺ റീജനിൽ 149 ഒഴിവ്

ഗുജറാത്തിലെ വിവിധ എയർപോർട്ടുകളിലായി 149 ഒഴിവുകളുണ്ട്.

ഡ്യൂട്ടി ഓഫിസർ- ടെർമിനൽ, ജൂനിയർ എക്സിക്യൂട്ടീവ് (പാക്സ്), കസ്റ്റമർ ഏജന്റ്, റാംപ് സർവീസ് ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ/ഹാൻഡിവുമൺ എന്നിങ്ങനെയാണ് ഒഴിവുകൾ.ഒാഗസ്റ്റ് 8, 9, 10, 11 തീയതികളിൽ അഹമദാബാദിൽ ഇന്റർവ്യൂ നടത്തും.
ഈ സ്റ്റേൺ റീജനിൽ 55 ഒഴിവ്

കൊൽക്കത്ത, ഭുവനേശ്വർ, പട്ന, ഗുവാഹത്തി, ഇംഫാൽ, പോർട്ട്ബ്ലെയർ, അഗർത്തല, ദിമാപുർ, സിൽച്ചർ, റാഞ്ചി എന്നീ സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഇൗസ്റ്റേൺ റീജനിൽ വിവിധ തസ്തികയിലായി 55 ഒഴിവുകളുണ്ട്.

ഡ്യൂട്ടി ഓഫിസർ, ഓഫിസർ ഐആർ/എച്ച്ആർ, ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ), ജൂനിയർ എക്സിക്യൂട്ടീവ് (പാക്സ്) എന്നിങ്ങനെയാണ് ഒഴിവുകൾ.ജൂലൈ 31, ഓഗസ്റ്റ് 2, 5, 7 തീയതികളിൽ കൊൽക്കത്ത, ഗുവാഹത്തി, പോർട്ട്ബ്ലെയർ എന്നിവിടങ്ങളിലായി ഇന്റർവ്യൂ നടത്തും.

നോർത്തൺ റീജനിൽ 40 ഒഴിവ്

അമൃത്‌സർ, ഭോപ്പാൽ, റായ്പുർ, ചണ്ഡീഗഡ്, ഇൻഡോർ, ശ്രീനഗർ, ഭട്ടിൻഡ, ഷിംല, കുളു, ധർമശാല എന്നീ സ്റ്റേഷനുകൾ ഉൾപ്പെടുന്ന നോർത്തേൺ റീജനിൽ വിവിധ തസ്തികയിലായി 40 ഒഴിവുകളുണ്ട്.

ഡ്യൂട്ടി ഓഫിസർ- ടെർമിനൽ, ജൂനിയർ എക്സിക്യൂട്ടീവ് (പാക്സ്), ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ), കസ്റ്റമർ ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവുകൾ.ജൂലൈ 31, ഒാഗസ്റ്റ് 1, 2 തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.airindia.in

52 സൂപ്പർവൈസർ ഒഴിവുകൾ
എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിന്റെ വിവിധ വിഭാഗങ്ങളിൽ സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികയിലായി 52 ഒഴിവുകളുണ്ട്. അഞ്ചു വർഷത്തെ കരാർ നിയമനമാണ്. ഒാഗസ്റ്റ് ഒൻപത് വരെ അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത, ഉയർന്നപ്രായം, ശമ്പളം എന്നിവ ചുവടെ.

സീനിയർ സൂപ്പർവൈസർ (ഫിനാൻസ്, പഴ്സനേൽ, എംഎം‍ഡി, മാർക്കറ്റിങ്, എയർപോർട്ട് ഒാപ്പറേഷൻസ്, ട്രാൻസ്പോർട്ട്, ഒാപ്പറേഷൻസ്/ഒാപ്പറേഷൻസ് ട്രെയിനിങ്, അഡ്മിൻ, ഫ്രന്റ് ഡെസ്ക്): ബിരുദം/തത്തുല്യം (ഫിനാൻസ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് കൊമേഴ്സ് ബിരുദം ഉണ്ടായിരിക്കണം), ഒരു വർഷത്തെ ഏവിയേഷൻ പ്രവൃത്തിപരിചയം, 40 വയസ്, 27755 രൂപ.

സൂപ്പർവൈസർ (കേറ്ററിങ്): പ്ലസ്ടു. ഹോട്ടൽ മാനേജ്മെന്റിൽ ഒരു വർഷത്തെ ഡിപ്ലോമ/ഫുഡ് ആൻഡ് ബവ്റിജസിൽ ഒരു വർഷത്തെ ഡിപ്ലോമ/ബേക്കറി ആൻഡ് കോൺഫിക്ഷനറിയിൽ ഡിപ്ലോമ/ഫു‍ഡ് പ്രൊഡക്ഷൻ ആൻഡ് പേസ്ട്രീസിൽ ക്രാഫ്റ്റ്സ്മാൻഷിപ്പ് കോഴ്സ്/കേറ്ററിങ്, 35 വയസ്, 23871 രൂപ.

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

 അപേക്ഷാഫീസ്: 

1000 രൂപ. പട്ടികവിഭാഗക്കാർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.airindia.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (1 hour ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (1 hour ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (2 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (2 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (2 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (2 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (2 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (2 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (2 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (3 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (3 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (4 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (4 hours ago)

Malayali Vartha Recommends