Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കാനഡയിൽ ഈ ജോലികൾക്ക് വൻ ഡിമാൻഡ്

03 AUGUST 2019 06:46 PM IST
മലയാളി വാര്‍ത്ത

വിദേശജോലി ആഗ്രഹിക്കുന്നവർ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരിടമാണ് കാനഡ . കാനഡയിൽ ഏറ്റവും അവസരമുള്ളത് ഇനി പറയുന്ന ജോലികൾക്കാണ്

നഴ്സ്
യു കെ യിൽ നേഴ്സ്മാർക്ക് പൊതുവെ ധാരാളം അവസരങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കാനഡയിലും നഴ്സുമാർക്ക് വൻ ‍ഡിമാൻഡാണ് ഉള്ളത്. 2024 ഓടെ 25,000 നഴ്സുമാരുടെ കുറവ് കാനഡയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കേരളം ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. കാനഡയിലെ ഒന്റാറിയോയിലാണ് ഏറ്റവും കൂടുതൽ നഴ്സുമാരുടെ നിയമനം നടക്കുന്ന സ്ഥലം. രജിസ്ട്രേ‍ഡ് നഴ്സുമാർക്കാണ് അവസരം ലഭിക്കുക.

ട്രക്ക് ഡ്രൈവർ

കാനഡയിലെ പ്രത്യേകത രാജ്യത്തിന് ഉള്ളിലെ ചരക്ക് കൈമാറ്റത്തിന് ട്രക്കുകൾ ആവശ്യമാണ് എന്നതാണ്. കാനഡയുടെ വിസ്തൃതിയാണ് ഇതിനു കാരണം . എന്നാൽ ആവശ്യത്തിനുള്ള ട്രക്ക് ഡ്രൈവർമാരുടെ അഭാവം പലപ്പോഴും കാനഡയിൽ ചരക്ക് ഗതാഗതത്തെ ബാധിക്കാറുണ്ട്. . രാജ്യത്ത് ഈ മേഖലയിലേയ്ക്ക് കടന്നു വരുന്ന ചെറുപ്പക്കാരായ പൗരന്മാരുടെ എണ്ണം വളരെ കുറവാണ് എന്നതാണ് ഇതിനു പ്രധാനകാരണം . അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ട്രക്ക് ഡ്രൈവർ ജോലി എളുപ്പത്തിൽ ലഭിക്കുകയും ചെയ്യും. 27,000-ത്തിലധികം ഒഴിവുകൾ ഈ മേഖലയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

കോളേജ്/വൊക്കേഷണൽ ഇൻസ്ട്രക്ടർ

കോളജിൽ അധ്യാപനത്തിലോ തൊഴിലധിഷ്ഠിത തലത്തിലോ പരിചയ സമ്പത്തുള്ളവർക്ക് കാനഡയിൽ ധാരാളം അവസരങ്ങൾ ലഭിക്കും. അദ്ധ്യാപക മേഖലയിൽ 6000ഓളം ഒഴിവുകൾ കാനഡയിൽ ഉണ്ടാകുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് കൊളംമ്പിയ, ഒന്റാറിയോ, ക്യുബെക്ക് തുടങ്ങിയ പ്രവിശ്യകളിലാണ് ഏറ്റവുമധികം അദ്ധ്യാപകരുടെ ഒഴിവുള്ളത്.

ബിസിനസ് മാനേജ്മെന്റ് കൺസൾട്ടന്റ്

കാനഡയുടെ സമ്പദ് വ്യവസ്ഥ വികസിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം ഈ മേഖലയിൽ ജോലി സാധ്യതകളും വർധിച്ചുകൊണ്ടിരിക്കുന്നു . . അതിനൊപ്പം വ്യവസായ മേഖലയിലും രാജ്യം വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ബിസിനസ് മാനേജ്മെന്റ് കൺസൾട്ടന്റ്സിന് കാനഡയിൽ ഡിമാൻഡ് കൂടുതലാണ്. ബിസിനസ്സിൽ ബിരുദമുള്ളവർക്കും ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി പരിചയമുള്ളവർക്കുമാണ് ഈ മേഖലയിൽ ജോലി സാധ്യത കൂടുതലുള്ളത്

വെൽഡർ
കഴിഞ്ഞ വർഷങ്ങളിൽ കാനഡയിൽ വെൽഡിം​ഗ് മേഖലയിൽ വൻ തോതിൽ തൊഴിൽ വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രാ​ഗത്ഭ്യം തെളിയിച്ചവർക്ക് ജോലിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. പരിചയ സമ്പത്ത് കുറഞ്ഞ വെൽഡർമാർക്ക് പോലും രാജ്യത്ത് നിരവധി അവസരങ്ങളുണ്ട്.

സോഫ്ട്‍വെയർ എഞ്ചിനീയേഴ്സ്

കമ്പ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ, മൊബൈൽ ടെക്നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കാനഡയിൽ അവസരങ്ങൾ നിരവധിയാണ്. കാരണം ഈ മേഖലകളിൽ രാജ്യം കൂടുതൽ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ഈ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക മേഖലയിൽ സ്ഥിരതയുള്ള ജോലിയാകും ലഭിക്കുക.

ഇലക്ട്രീഷ്യൻസ്
കാനഡയ്ക്ക് വിദഗ്ധരായ ഇലക്ട്രീഷ്യൻസിന്റെയും ആവശ്യമുണ്ട്. രാജ്യത്ത് മതിയായ യോഗ്യതയുള്ള ഇലക്ട്രീഷ്യന്മാരുടെ എണ്ണം വളരെ കുറവാണ്. പ്രത്യേകിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഇലക്ട്രീഷ്യന്മാരുടെ എണ്ണത്തിൽ വളരെ കുറവ് അനുഭവപ്പെടുന്നുണ്ട്. അപ്രന്റീസ്ഷിപ്പ് അല്ലെങ്കിൽ തൊഴിലധിഷ്ഠിത പരിശീലനം ലഭിച്ചവർക്കാണ് അവസരങ്ങളുള്ളത്. ഈ മേഖലയിൽ 12500 ഓളം പുതിയ അവസരങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഫാർമസിസ്റ്റ്

നഴ്സുമാരുടേത് പോലെ തന്നെ നിരവധി തൊഴിലവസരം ലഭിക്കുന്ന മേഖലയാണ് ഫാർമസിസ്റ്റിന്റേത്. ആരോ​ഗ്യ മേഖലയിൽ രാജ്യത്ത് ഓരോ വർഷവും കൂടുതൽ ജോലി സാധ്യതകളാണുള്ളത്. ബാച്ചിലേഴ്സ് ഡിഗ്രിയും, ബന്ധപ്പെട്ട പ്രാദേശിക റഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുമുള്ളവർക്ക് കാനഡയിൽ അവസരം ലഭിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends