സഹകരണസംഘം ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിൽ 239 ഒഴിവുകൾ; ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികകളിൽ ഒഴിവ്. 239 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഓഗസ്റ്റ് 29. കൂടിക്കാഴ്ചയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്കുന്ന ലിസ്റ്റില്‍നിന്നും സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം നടക്കുക. അപേക്ഷിക്കുന്നവർ എസ്.എസ്.എല്‍.സി./തത്തുല്യം നേടിയിരിക്കണം. സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്) അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നു.
കാസര്‍കോട് ജില്ലയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ആ ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന് നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയന് നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് (ജെ.ഡി.സി.) തുല്യമായ യോഗ്യതയായിരിക്കും പരിഗണിക്കുക. സഹകരണം ഐച്ഛികവിഷയമായെടുത്ത ബി.കോം. ബിരുദം/ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദവും, സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ആന്‍ഡ് ബി.എം., അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.എം.)/കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്സി. (സഹകരണം ബാങ്കിങ്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.csebkerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha