Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബാങ്ക് പ്രൊബേഷനറി ഓഫിസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികകളിലേക്കുള്ള പരീക്ഷയ്ക്കുള്ള വിജ്ഞാപനമായി; ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാവുന്നതാണ്

14 AUGUST 2019 11:03 AM IST
മലയാളി വാര്‍ത്ത

ബാങ്കുകളില്‍ പ്രൊബേഷനറി ഓഫിസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികകളിലേക്കുള്ള നിയമനത്തിനായുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേല്‍ സിലക്‌ഷന്‍ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തു പരീക്ഷയുടെ വിജ്‌ഞാപനം ആയി. പല ബാങ്കുകളിലായി 4336 ഒഴിവുകളുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാവുന്നതാണ്. പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായിട്ടാണ് ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. ഒക്ടോബറിലാണ് പ്രിലിമിനറി പരീക്ഷയും നവംബറിൽ മെയിന്‍ പരീക്ഷയും നടക്കും. ഇന്റര്‍വ്യൂവും അലോട്ട്‌മെന്റും സംഘടിപ്പിക്കുന്നത് ഐബിപിഎസ്സാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്റര്‍വ്യൂ നടക്കും. ഏപ്രിലിലാണ് അലോട്ട്മെന്റുണ്ടാകുക. പതിനേഴ് പൊതു മേഖലാ ബാങ്കുകളിലെ പി ഒ, മാനേജ്മെന്റ് ട്രെയിനി നിയമനമാണ് ഐബിപിഎസ് മുഖേന നടക്കുക. മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും തിരഞ്ഞെടുപ്പ് നടത്താനാകും.

അലഹാബാദ് ബാങ്ക്,ആന്ധ്രാ ബാങ്ക്,. ബാങ്ക് ഓഫ് ബറോഡ,ബാങ്ക് ഓഫ് ഇന്ത്യ,ബാങ്ക് ഓഫ് മഹാരാഷ്‌ട്ര,കനറാ ബാങ്ക്,സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ,കോര്‍പറേഷന്‍ ബാങ്ക്,യൂക്കോ ബാങ്ക്,ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്,പഞ്ചാബ് നാഷനല്‍ ബാങ്ക്,പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്,സിന്‍ഡിക്കറ്റ് ബാങ്ക്,യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. 2019 ഓഗസ്റ്റ് 28 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. 20 മുതൽ 30വയസ്സ് വരെ പ്രായ പരിധിയുള്ളവർക്ക് അപേക്ഷിക്കാം.2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി അപേക്ഷകരുടെ പ്രായ പരിധി കണക്കാക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഇളവ് അനുവദിക്കും. വിമുക്‌ത ഭടന്‍മാര്‍ക്ക് നിയമാനുസൃത ഇളവ് കിട്ടുന്നതാണ്.

കേരളത്തിൽ 10 നഗരങ്ങളിൽ പരീക്ഷ നടക്കും. രാജ്യത്തെ നൂറിലേറെ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ പൊതുപരീക്ഷ നടത്തുന്നതാണ്. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ തുടങ്ങിയവ. ലക്ഷദ്വീപുകാര്‍ക്ക് കവരത്തിയില്‍ പരീക്ഷാകേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കവരത്തിയിലും കേന്ദ്രമുണ്ട്.
600 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗക്കാർക്കും അംഗപരിമിതര്‍ക്കും 100 രൂപ മതി. ഡെബിറ്റ് കാര്‍ഡ് (റൂപേ, വിസ, മാസ്‌റ്റര്‍, മാസ്‌ട്രോ), ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാര്‍ഡ്, മൊബീല്‍ വാലറ്റ് എന്നിവയുപയോഗിച്ച്‌ ഓണ്‍ലൈനിലൂടെ ഫീസ് അടയ്‌ക്കാവുന്നതാണ്. ഫീസടയ്ക്കുന്നതു സംബന്ധിച്ച വിശദ നിര്‍ദേശങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം നോക്കാവുന്നതാണ്.


www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ അയ്ക്കാവുന്നതാണ്. . അപേക്ഷിക്കുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്‌ഞാപനം കാണുക. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റില്‍ നിന്നും അറിയാവുന്നതാണ്. അപേക്ഷകര്‍ക്ക് ഇ-മെയില്‍ ഐഡി ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ അപ്‌ലോഡ് ചെയ്യുമ്പോൾ അപേക്ഷകന്റെ ഒപ്പ്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ സ്‌കാന്‍ (ഡിജിറ്റല്‍ രൂപം) ചെയ്‌തു അയക്കണം. വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ മാത്രം ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്യുവാൻ ശ്രദ്ധിക്കുക. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷകര്‍ക്കു റജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേഡും കിട്ടും. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കു ശേഷം കിട്ടുന്ന സിസ്‌റ്റം ജനറേറ്റഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് വയ്ക്കുക. മെയിന്‍ പരീക്ഷയിലെ മികവിന്റെ അടിസ്‌ഥാനത്തിലാണ് അപേക്ഷകരെ ഇന്റര്‍വ്യൂവിന് ഷോര്‍ട്ട്‌ലിസ്‌റ്റ് ചെയ്യുക. 100 മാര്‍ക്കിന്റേതാണ് ഇന്റര്‍വ്യൂ. പൊതുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്‌ഥാനത്തില്‍ ഷോര്‍ട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും.

ഓണ്‍ ലൈന്‍ പൊതു എഴുത്തുപരീക്ഷ പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ്. രണ്ടു ഘട്ടത്തിലും ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. റീസണിങ് എബിലിറ്റി, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 12, 13, 19, 20 തീയതികളില്‍ നടക്കുന്നതാണ്. പ്രിലിമിനറിയില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കു നവംബര്‍ 30 നു മെയിന്‍ പരീക്ഷ നടത്തും. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള, 200 മാര്‍ക്കിന്റെ മെയിന്‍ പരീക്ഷയില്‍ റീസണിങ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്, ജനറല്‍/ഇക്കണോമി/ബാങ്കിങ് അവയര്‍നെസ്, ഇംഗ്ലിഷ് ലാംഗ്വേജ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായി 155 ചോദ്യങ്ങളുണ്ടാകും. ഒബ്‌ജെക്‌ടീവ് പരീക്ഷയ്‌ക്ക് നെഗറ്റീവ് മാര്‍ക്കുമുണ്ട്. ഇതിനു പുറമേ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇംഗ്ലിഷ് ലാംഗ്വേജ് (ലെറ്റര്‍ റൈറ്റിങ് ആന്‍ഡ് എസേ) വിഭാഗവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends