Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കാലം മാറുന്നു തൊഴിലവസരങ്ങൾ മാറുന്നു പിന്നെ നമ്മുക്ക് മാത്രം എന്തേ മാറ്റം വന്നൂ കൂടാ ? മാറുന്ന കാലത്തിനനുസൃതമായി ജോലി സ്വന്തമാക്കാനും അതിൽ സാമർഥ്യം നേടാനും ഈ കാര്യങ്ങൾ അറിയൂ

14 AUGUST 2019 12:31 PM IST
മലയാളി വാര്‍ത്ത

കാലം മാറി കൊണ്ടിരിക്കുകയാണ്. നാം നമ്മുക്ക് ചുറ്റും നോക്കിയാൽ ഒരുപാട് മാറ്റങ്ങൾ കാണുവാൻ സാധിക്കും. മനുഷ്യൻ ചെയ്തു കൊണ്ടിരുന്ന പല ജോലികളും ഇപ്പോൾ റോബോട്ടുകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. 2022 ആകുമ്പോൾ 13 കോടിയോളം തൊഴിലവസരങ്ങള്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ കണക്ക് കൂട്ടൽ. എന്നാല്‍, നിലവിലുള്ള പല തൊഴിലുകളും ഇതേ സാങ്കേതിക വിദ്യതന്നെ ഇല്ലാതാക്കുമെന്നും പഠനങ്ങള്‍ എടുത്തു പറയുന്നു. നമ്മുടെ കേരളത്തിൽ പോലും റോബോട്ടുകളുടെ സാന്നിധ്യം ഉണ്ടെന്നത് മറക്കരുത്. വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തിൽ മനുഷ്യന് ആവശ്യം വേണ്ടുന്ന ജോലി നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. ഇക്കാലത്ത് ഒരു സര്‍ട്ടിഫിക്കറ്റ് കയ്യിലുള്ളതു കൊണ്ട് മാത്രം ആരും തൊഴില്‍ നല്‍കില്ല. കുറച്ചു വർഷങ്ങൾ കൂടി കഴിയുമ്പോൾ മനുഷ്യൻ കൈ കാര്യം ചെയ്തിരുന്ന പല മേഖലകളും റോബോട്ടുകൾ കീഴടക്കും. പുതിയ മാറ്റങ്ങളെ അതിജീവിക്കാനും നില നിൽക്കാനും കാലത്തിനൊത്തു മാറണം. യന്ത്രവത്കരണം ജോലികള്‍ നഷ്ടമാക്കുക മാത്രമല്ല ചെയ്യുന്നത് പുതിയ തൊഴിൽ അവസരങ്ങൾ മനുഷ്യനായി ഒരുക്കുക കൂടി ചെയ്യുന്നുണ്ട്. അത്തരം ജോലികള്‍ക്ക് ആളെ തേടുന്നതിനും നിലവിലുള്ള തൊഴിലാളികളെ പരിശീലനം നല്‍കി പുതിയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യരാക്കുന്നതിനുള്ള ശ്രമങ്ങള്‍ ലോകത്തിൽ നടക്കുന്നുമുണ്ട്. ഈ പ്രക്രിയയെ ഓഗ്മെന്റേഷന്‍ എന്നാണ് വിളിക്കുന്നത്. സ്‌കില്‍ അക്വിസിഷന്‍, റീസ്‌കില്‍, അപ്സ്‌കില്‍ എന്നിവക്കായി ലോകമെങ്ങും ശ്രമിക്കുമ്പോൾ നമുക്ക് മാത്രം ഒരിക്കലും മാറി നില്‍ക്കാനാവില്ല. വിദ്യാഭ്യാസരീതികള്‍ കാലാനുസൃതമായി മാറുന്നതിനൊപ്പം, നൈപുണ്യ വികസനത്തിനും മാറ്റമുണ്ടാകും.


യന്ത്രവൽക്കരണം നമ്മുടെ തൊഴിലുകളെ കയ്യേറി കൊണ്ടിരിക്കുന്ന ഈ കാലത്തിൽ നാം ചില ജോലികളിൽ നൈപുണ്യം നേടേണ്ടതായിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രമുഖ വിദ്യാഭ്യാസ, കരിയര്‍ വിദഗ്ധനായ ടോണി വാഗ്നര്‍ (Tony Wagner) കാലത്തെ അതി ജീവിക്കാൻ ഏഴ് നൈപുണ്യങ്ങള്‍ നിര്‍ദേശിക്കുന്നു.വരുംകാലത്തിനായി നൈപുണ്യങ്ങള്‍ ആവശ്യമാണെന്നത് കൊണ്ടുദ്ദേശിക്കുന്നത് ഡിജിറ്റല്‍ സാക്ഷരത മാത്രമല്ല. . കാര്യങ്ങളെ വ്യക്തമായി അപഗ്രഥിച്ച്‌ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ്, തുടര്‍ പഠനത്തിനും പഠനശൈലികള്‍ സ്വീകരിക്കാനുമുള്ള കഴിവ് എന്നിങ്ങനെ ഇപ്പോള്‍ നമ്മുടെ ക്ലാസ്മുറികളിൽ കാണാത്ത തരത്തിലുള്ള കഴിവുകളാണ് യന്ത്രങ്ങളുടെ കാലത്തു മനുഷ്യന് ജോലി നേടി തരിക എന്നാണ് നിരീക്ഷകർ പറയുന്നത്.എന്തൊക്കെ കഴിവുകളാണ് വേണ്ടതെന്ന് അറിഞ്ഞിരിക്കാം.

വിമർശനാത്മക ചിന്തയും പ്രശ്‌ന പരിഹാരവും(Critical Thinking and Problem Solving) കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മനസ്സിനെ ഒരുക്കുക. പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനും പരിഹരിക്കാനുമുള്ള കഴിവ് നേടുക.

(Collaboration Across Networks and Leading by Influence) , ലോകമെമ്പാടും വലിയ കൂട്ടായ്മകളാണ് പ്രോജക്ടുകള്‍ നയിക്കുന്നത്. അവരോട് പിടിച്ചുനില്‍ക്കാന്‍ വ്യക്തികളുടെ കഴിവിന് പരിമിതിയുണ്ട്. തൊഴില്‍ദാതാക്കളെല്ലാം തന്നെ അവരുടെ ടീമിലുള്ള ഒഴിവുകളിലേക്കാണ് അന്വേഷണം നടത്തുന്നത്.

ചാപലതയും പൊരുത്തപ്പെടുത്തലും( Agility and Adaptability) പഠിച്ചതിനൊപ്പമേ തൊഴിൽ തേടാൻ കഴിയുകയുള്ളൂ എന്ന കാര്യം ഇന്ന് വില പോകില്ല. മെക്കാനിക്കല്‍ എന്‍ജിനീയര്‍ ചിലപ്പോള്‍ ഐ.ടി. മേഖലയിലായിരിക്കും ജോലിചെയ്യുക. ജോലികളെല്ലാം വ്യക്തികളില്‍ ഒളിഞ്ഞിരിക്കുന്ന നൈപുണ്യങ്ങള്‍ക്കൊപ്പം അവര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ എങ്ങനെ മാറാന്‍ സാധിക്കും എന്നുകൂടി പരിശോധിക്കുന്നുണ്ട്.

സംരംഭവും സംരംഭകത്വവും(Initiative and Entrepreneurship) തൊഴിലുകളും തൊഴിലിടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നകാലത്ത്, സ്വന്തം തൊഴിലിലോ പുറത്തോ നൂതനാശയങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും മാത്രമേ നിലനില്‍ക്കാൻ കഴിയുകയുള്ളൂ എന്നോർക്കുക.

ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ്.(Effective Oral and Written Communication) ഏറ്റവും പ്രധാനപ്പെട്ട നൈപുണ്യം ആശയവിനിമയപാടവമാണ്. മറ്റുള്ളവരെ ക്ഷമയോടെ കേള്‍ക്കുക, അഭിപ്രായ സമന്വയത്തിലൂടെ തീരുമാനങ്ങള്‍ എടുക്കുക, ഇതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുക.

വിവരങ്ങൾ വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുക(Assessing and Analysing Information) ഡാറ്റയാണ് ഇന്നത്തെ എല്ലാം. അങ്ങനെ വരുമ്പോള്‍ കൃത്യമായ ഡാറ്റയുടെ കിട്ടുന്നതിനോടൊപ്പം അത് കൃത്യമായി വിലയിരുത്തുക. മാത്രമല്ല വിലപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടായിരിക്കണം. ഇങ്ങനെയുള്ളവർ ഏത് വിഷയം പഠിച്ചവരുമാകട്ടെ, തൊഴില്‍രംഗത്ത് നന്നായി തിളങ്ങും. എന്തെങ്കിലും ഒരു വിഷയം ഇന്റര്‍നെറ്റില്‍ പരതി വ്യക്തവും ഉറപ്പുള്ളതുമായ തീരുമാനങ്ങളിലെത്തിച്ചേരാന്‍ നിങ്ങള്‍ക്കുള്ള കഴിവ് എത്രയുണ്ടെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

ജിജ്ഞാസയും ഭാവനയും (Curiosity and Imagination) ഉപ ഭോക്താവിൻറെ താൽപര്യങ്ങൾ നയിക്കുന്ന ലോകത്ത് മനുഷ്യന്റെ ഭാവനയ്ക്കും ഇച്ഛാശക്തിക്കും മറ്റൊന്നും പകരം വയ്ക്കാനുണ്ടാകില്ല. പുതിയ കണ്ടെത്തലുകളും ഉത്പന്നങ്ങളും സംരംഭങ്ങളെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുമെന്നുള്ളതിനാൽ നമ്മുടെ കഴിവുകളെ വികസിപ്പിക്കുക.

ഇപ്പോഴത്തെ യുവതലമുറയ്ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളായി പറയുന്നവ ഇവയൊക്കെയാണ്. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ആഗ്രഹം, ആത്മവിശ്വാസമില്ലായ്മ, ഉത്കണ്ഠ, ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ, ദീര്‍ഘവീക്ഷണമില്ലായ്മ തുടങ്ങിയവ. ഗണിതവും ശാസ്ത്രവും പ്രധാനമായിരിക്കുന്നത് പോലെ ഇവയും ആവശ്യമാണ്. ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തിക്കാനുള്ള കഴിവ്, ഏറ്റെടുക്കുന്ന ജോലികളില്‍ അര്‍പ്പണബോധത്തോടെ പൂര്‍ത്തിയാക്കാനുള്ള ദൃഢനിശ്ചയം,കാര്യങ്ങള്‍ വിമര്‍ശനബുദ്ധിയോടെ സമീപിക്കാനും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുവാനുള്ള കഴിവ്സ്ന്തം ജോലിയെയും, സഹപ്രവര്‍ത്തകരെയും മനസ്സിലാക്കുന്നതിനോടൊപ്പം തന്നില്‍ മറ്റുള്ളവര്‍ക്കുള്ള വിശ്വാസം ഒരിക്കലും തകരാതിരിക്കാനുള്ള ശ്രമം ,ഏത് പ്രതിസന്ധികളിലും മുന്നോട്ട് പോകാനുള്ള ധൈര്യം, സ്വന്തം കഴിവുകളെക്കുറിച്ച്‌ കൃത്യമായ ബോധവും കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമവുമൊക്കെ ആവശ്യമാണ്. ഈ കാര്യങ്ങളെല്ലാം അറിഞ്ഞ ശേഷം യുവ തലമുറ മാറി കൊണ്ടിരിക്കുന്ന തൊഴിൽ ലോകത്തെ നേരിടാൻ തയ്യാറാകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (4 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (4 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (4 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (4 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (14 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (15 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (15 hours ago)

Malayali Vartha Recommends