Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബിരുദധാരികൾക്ക് എല്‍ഐസിയില്‍ നിരവധി ഒഴിവുകൾ; ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം

16 AUGUST 2019 10:57 AM IST
മലയാളി വാര്‍ത്ത

എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിൽ 300 ഒഴിവുകൾ. ഒമ്പത് റീജണുകളിലായാണ് ഒഴിവുകള്‍. ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്.കേരളവും തമിഴ്നാടും പുതുച്ചേരിയും ഉള്‍പ്പെടുന്നത് സതേണ്‍ റീജണിലാണ്. ഈ റീജണില്‍ അസിസ്റ്റന്റ് തസ്തികയില്‍ 20 ഒഴിവും അസോസിയേറ്റ് തസ്തികയില്‍ 12 ഒഴിവുമാണുള്ളത്. അസിസ്റ്റന്റ് തസ്തികയിലേക്ക് 125 ഒഴിവുകൾ. അസോസിയേറ്റ് തസ്തികയിലേക്ക് 75 ഒഴിവുകൾ. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് 100 ഒഴിവുകൾ എന്നിങ്ങനെയാണ് അവസരങ്ങൾ. എന്നാല്‍, അസി. മാനേജര്‍ തസ്തികയിലെ ഒഴിവുകള്‍ എല്ലാ റീജണുകള്‍ക്കും കൂടി ഒരുമിച്ചാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഒന്നിലധികം അപേക്ഷകള്‍ അയച്ചാല്‍ സാധുവായ, അവസാനത്തെ അപേക്ഷ മാത്രമേ പരിഗണിക്കൂ.


അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്. അസിസോയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം. സി.എ. ഇന്ററും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. അസി. മാനേജര്‍ ഒഴിവിലേക്കു അപേക്ഷിക്കുന്നവർ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ഫുള്‍ടൈം ദ്വവത്സര എം.ബി.എ./ എം.എം.എസ്./പി.ജി.ഡി.ബി.എ./പി.ജി.പി.എം/പി.ജി.ഡി.എം., കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അനിവാര്യമാണ്.

മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ 21 വയസ്സ് മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർ ആയിരിക്കണം. 2019 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അസിസ്റ്റന്റ് - 23890 രൂപയാണ് ശമ്പളം. അസോസിയേറ്റിന് ശമ്പളം 35960 രൂപ. അസിസ്റ്റന്റ് മാനേജറിന് 56000 രൂപ എന്നിങ്ങനെയാണ് തുടക്കത്തിൽ ശമ്പളം കിട്ടുക. ശമ്ബളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും . അസിസ്റ്റന്റ് മാനേജര്‍ നിയമനത്തിന് മുന്‍പായി ഒരു വര്‍ഷം ട്രെയിനിങ്ങുണ്ട്. ഈ സമയത്ത് 25000 രൂപ സ്‌റ്റൈപ്പെന്റാണ് കിട്ടുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് www.lichousing.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. മൂന്ന് തസ്തികയിലും 500 രൂപയാണ് അപേക്ഷാഫീസ്. ജി.എസ്.ടി. നിരക്കുമുണ്ടാവും. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26.
.
പരീക്ഷയും തിരഞ്ഞെടുപ്പും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ:
മൂന്ന് തസ്തികകളിലേക്കും ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്. 200 മാര്‍ക്കിനായിരിക്കും പരീക്ഷ. മൂന്ന് തസ്തികകളിലേക്കും ഇംഗ്ലീഷ് ലാംഗ്വേജ്, ലോജിക്കല്‍ റീസണിങ്, ജനറല്‍ അവേര്‍നെസ്സ് എന്നിവയില്‍നിന്ന് 50 മാര്‍ക്കിന്റെ വീതം ചോദ്യങ്ങളുണ്ടാവും. ശേഷിക്കുന്ന 50 മാര്‍ക്ക് അസിസ്റ്റന്റ്/ അസോസിയേറ്റ് തസ്തികക്കാര്‍ക്ക് ന്യൂമറിക്കല്‍ എബിലിറ്റിയില്‍നിന്ന് അസി. മാനേജര്‍ തസ്തികക്കാര്‍ക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റൂയ്ഡില്‍നിന്നുമായിരുക്കും. 120 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍. ഒക്ടോബര്‍ 9,10 തീയതികളിലായിരിക്കും പരീക്ഷ.

വിശദ വിവരങ്ങള്‍ക്ക് www.lichousing.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും വിജ്ഞാപനം വായിച്ചു മനസിലാക്കുകയും ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends