Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു;ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

16 AUGUST 2019 11:30 AM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകൾ. 1351 ഒഴിവുകളുണ്ട്. ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 31 വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളിലായാണ് അവസരങ്ങൾ ഉള്ളത്. കേരള- കര്‍ണാടക റീജണില്‍ 103 ഒഴിവുകളും പുതുച്ചേരിയും തമിഴ്നാടും ഉള്‍പ്പെടുന്ന സതേണ്‍ റീജ്യണില്‍ 63 ഒഴിവുകളുമുണ്ട്. മറ്റ് റീജ്യണുകളിലെ ഒഴിവുകള്‍ www.ssc.nic.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 2019 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും വയസ്സിളവ് അനുവദിക്കുന്നുണ്ട്‌. അംഗപരിമിതര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃതമായി ഇളവ് അനുവദിക്കും.

ചില തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക്‌ പ്രവൃത്തിപരിചയം ആവശ്യമാണ്. www.ssc.nic.in/Portal/SelectionPostdetails എന്ന ലിങ്കില്‍ പ്രവൃത്തിപരിചയം ഉള്‍പ്പെടെ ഓരോ തസ്തികയെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. അതറിയുവാൻ ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം റീജന്‍ ഏതെന്ന് തിരഞ്ഞെടുക്കുക. പിന്നീട് വരുന്ന വിന്‍ഡോയില്‍നിന്ന് തസ്തിക ഏതെന്ന് തിരഞ്ഞെടുത്താല്‍ സമ്പൂര്‍ണ വിവരങ്ങള്‍ കിട്ടുന്നതാണ്. ഒബ്ജക്ടീവ് മാതൃകയിലുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവേര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നീ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക. നാല് വിഷയങ്ങളില്‍ നിന്നും 25 വീതം ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് രണ്ടുമാര്‍ക്കാണ് കിട്ടുന്നത്. തെറ്റായ ഉത്തരത്തിന് അര മാര്‍ക്ക് നഷ്ടമാകും. പത്താം ക്ലാസുകാര്‍ക്കും പ്ലസ്ടുക്കാര്‍ക്കും ബിരുദക്കാര്‍ക്കും പ്രത്യേകം പരീക്ഷകളാണ് നടത്തുക.

എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വനിതകള്‍, വിമുക്തഭടര്‍,അംഗപരിമിതര്‍, എന്നിവര്‍ക്ക് ഫീസ് ബാധകമല്ല. മറ്റുള്ളവര്‍ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. ഭീം യു.പി.ഐ., നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ഫീസ് അടയ്ക്കാവുന്നതാണ് . അല്ലെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ വഴി ചെലാന്‍ ഉപയോഗിച്ചും ഫീസ് അടയ്ക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വ്യത്യസ്ത തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും പ്രത്യേകം ഫീസ് അടച്ച്‌ അപേക്ഷിക്കണം. വെബ്സൈറ്റ്: www.ssc.nic.in . സംവരണാനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നവര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റ് മാതൃകകളും വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.Phase-VII/2019/SelectionPostsExamination എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിജ്ഞാപനം ലഭ്യമാകും. ഇത് വിശദമായി വായിച്ച്‌ മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കണം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ നമ്ബറും പാസ് വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്തശേഷം അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ ആദ്യം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒറ്റത്തവണ രജിസ്ട്രേഷന് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് വിവരങ്ങള്‍ പുതുക്കുന്നതിനും അവസരമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇതിന്റെ പ്രിന്റെടുത്ത് ഉദ്യോഗാര്‍ഥികള്‍ സൂക്ഷിക്കണം. ഇത് പരീക്ഷയുടെ സമയത്ത് ഹാജരാക്കണം.

ഇതുമായി ബന്ധപ്പെട്ടു ഓർക്കേണ്ടുന്ന തീയതികൾ

ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: ഓഗസ്റ്റ് 31 (വൈകിട്ട് 5 മണിവരെ).

ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 2.

ഓഫ്ലൈനായി ഫീസടയ്ക്കുന്നവര്‍ക്ക് ചെലാന്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 2.

ചെലാന്‍ ഉപയോഗിച്ച്‌ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 4

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്: ഒക്ടോബര്‍ 14 മുതല്‍ 18 വരെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends