Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

ഈ മാസം നടക്കുന്ന മൂന്ന് പ്രധാനപ്പെട്ട നിയമനങ്ങൾ ഇവയാണ് ; വേഗത്തിൽ അപേക്ഷിക്കൂ

19 AUGUST 2019 01:29 PM IST
മലയാളി വാര്‍ത്ത

എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടത്തുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികളായ കെസ്‌റു ( 1 ലക്ഷം), ജോബ് ക്ലബ് (10 ലക്ഷം), എന്നിവയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച ആഗസ്റ്റ് 27 രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വച്ച് നടക്കും . ഒരു ലക്ഷം രൂപ വരുമാന പരിധിയിലുളളവരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവില്‍ ഉളളവരും ആയ യുവതീ യുവാക്കള്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ നിലവിലുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ആഗസ്റ്റ് 24 നകം അപേക്ഷിക്കണം. കെസ്‌റു പദ്ധതിയ്ക്കുളള ഉയര്‍ന്ന പ്രായപരിധി 50 വയസ്സും, രണ്ട് മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ ചേര്‍ന്നുളള ജോബ്ക്ലബ് പദ്ധതിയ്ക്കുളള ഉയര്‍ന്ന പ്രായപരിധി (നിയമാനുസൃത വയസ്സിളവ് ബാധകം) 45 വയസ്സുമാണ്. ജോബ് ക്ലബിനായുളള അപേക്ഷയോടൊപ്പം പ്രോജക്‌ട് റിപ്പോര്‍ട്ട് ഉളളടക്കം ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും സൗജന്യമായി ലഭിക്കും.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് വെളളിമാടുകുന്ന് സാമൂഹ്യ നീതി കോംപ്ലക്‌സിലെ 18 വയസ്സിനു താഴെ പ്രായമുളള കുട്ടികളുടെ സ്ഥാപനമായ ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ് സ്ഥാപനത്തില്‍ കെ.എസ്.എസ്.എം മുഖേന അനുവദിച്ചിരിക്കുന്ന രണ്ട് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ഒരു പുരുഷന്‍, ഒരു സ്ത്രീ) ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നതിനായി ആഗസ്റ്റ് 21 ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ ഇന്റര്‍വ്യൂ നടത്തും. യോഗ്യത - എട്ടാം ക്ലാസ്സ്/കുട്ടികളെ പരിചരിച്ചുളള പരിചയം. പ്രായം 50 വയസ്സില്‍താഴെ. സ്ഥലം - ജില്ലാ വനിതാശിശുവികസന ഓഫീസറുടെ കാര്യാലയം, ബി ബ്ലോക്ക് രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്. ഫോണ്‍ - 0495 2731907.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, സര്‍വ്വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. മെക്കാനിക്ക് ഓട്ടോ ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡിലേക്കുളള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യത പ്രസ്തുത ട്രേഡില്‍ ഐ.ടി.ഐ യും മുന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ്. , എല്‍.എം.വി ലൈസന്‍സ് അഭികാമ്യം.

സര്‍വ്വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പ്രസ്തുത ട്രേഡുകളില്‍ ഐ.ടി.ഐ യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഗസ്റ്റ് ഇന്‍സ്‌ട്രേക്ടര്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് ഗവ.ഐ.ടി.ഐ കോഴിക്കോട് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്ബാകെ ഹാജരാവണം. ഫോണ്‍ : 0495-2377016.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (1 minute ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (5 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (5 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (5 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (6 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (6 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (7 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (7 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (7 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (7 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (8 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (8 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (8 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends