Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ഒഴിവുകൾ; ശമ്പളം 50,000 - 60,000 രൂപ; ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം

20 AUGUST 2019 02:36 PM IST
മലയാളി വാര്‍ത്ത

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ (എന്‍.ടി.പി.സി.) എന്‍ജിനീയറാവാന്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 203 ഒഴിവുകളുണ്ട്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26 ആണ്. ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകളുള്ളത്. തെര്‍മല്‍ പവര്‍ പ്ലാന്റുകളിലെ ഇ-2 ഗ്രേഡിലായിരിക്കും നിയമനം നടത്തുക. ബധിരര്‍, കേള്‍വിപ്രശ്‌നമുള്ളവര്‍, ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി (ഒ.എ., ഒ.എല്‍.) എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അംഗീകൃത സര്‍വകലാശാല അല്ലെങ്കിൽ സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ഫുള്‍ടൈം എന്‍ജിനീയറിങ് ബിരുദം ആവശ്യമാണ്. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്/ കമ്മിഷനിങ്/ഇറക്ഷന്‍ (പവര്‍ പ്ലാന്റ് എക്യുപ്മെന്റ് ആന്‍ഡ് ഓക്‌സിലറീസ്) രംഗത്ത് എക്‌സിക്യുട്ടീവ്/സൂപ്പര്‍വൈസറി കേഡറില്‍ മൂന്നുവര്‍ഷത്തെ പരിചയവും അപേക്ഷകർക്ക് ആവശ്യമാണ്. എസ്.സി., എസ്.ടി. വിഭാഗക്കാക്ക് രണ്ടുവര്‍ഷത്തെ പ്രവർത്തി പരിചയം മതി.

ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവർക്ക്‌ അര്‍ഹമായ ബിരുദ വിഷയങ്ങള്‍ ഇവയാണ്:

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്: ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ്/പവര്‍ ഇലക്‌ട്രോണിക്‌സ്/ പവര്‍ എന്‍ജിനീയറിങ്

മെക്കാനിക്കല്‍ എന്‍ജിനീയറിങ്: മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്/ പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്/ തെര്‍മല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/പവര്‍ എന്‍ജിനീയറിങ്.

ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്: ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് പവര്‍/പവര്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രേിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്

ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്: ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍.

പ്രായ പരിധി 30 വയസ്സാണ്. എസ്.സി., എസ്.ടി. ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് അനുവദിച്ച്‌ കിട്ടുന്നതാണ്. 50,000 രൂപ മുതൽ 60,000 രൂപ വരെ ശമ്പളം കിട്ടും .300 രൂപയാണ് അപേക്ഷാഫീസ് . എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും അപേക്ഷാഫീസ് ബാധകമല്ല. എസ്.ബി.ഐ. ബ്രാഞ്ചുകള്‍ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടുന്നത്.

ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടുന്നത്. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.ntpccareers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends